Menu
കവിതകള്‍
Loading...

കോമാളി









കാലമേ
നീയെന്റെ മുഖം വീണ്ടും
ചായം തേച്ചു മിനുക്കുക.

ജീവിതമേ
മറ്റാർക്കെങ്കിലും നിന്റെ
മധുരം വിളമ്പുക.

അനുഭവങ്ങളേ
ഉള്ളിൽ കനൽ കോരി
നിറയ്ക്കുക.

അഭിനയം
ജീവിതമാക്കിയവർക്കിടയിൽ
ഞാൻ
ജീവിതം അഭിനയിക്കുമ്പോൾ
കാണികളേ നിങ്ങൾ
കയ്യടിക്കുക.

ചാരം ചികഞ്ഞു നോക്കരുത്
ലോകമേ
ഒരു ചാവേറായി ഞാൻ
മാറിയാലും.


ചിത്രം:ഗൂഗിൾ
Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

3 comments :

  1. ശക്തമായ വരികൾ ആശംസകൾ മാഷേ

    ReplyDelete
  2. വായിച്ചതിനും അഭിപ്രായം അറിയിച്ചതിലും നന്ദി.. സന്തോഷം

    ReplyDelete
  3. ഇക്കാ...ജീവിതം അഭിനയിക്കേണ്ടിവരുന്ന അവസ്ഥ ചിന്തിക്കാനാവുന്നില്ല.ചാരം പോലും തിരയാൻ ഒന്നും ബാക്കി വെക്കരുത് എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്.
    കവിത നല്ല ഇഷ്ടായി ട്ടാ

    ReplyDelete


Powered by Blogger.