രാമന്





ആയും ഈയും പഠിച്ച കാലം
രാമാ, ഞാനും നീയും
പായും തലയിണയും.

എന്തെല്ലാം ചോദ്യചിഹ്നങ്ങൾ?
എത്രയെത്ര ആശ്ചര്യ ചിഹ്നങ്ങൾ!
നിനക്കറിയാം എന്റെ വള്ളിപുള്ളികൾ
എനിക്കറിയാം നിന്റെ കുത്തുകോമകൾ
നമുക്കിടയിലെപ്പോഴും
ശാന്തിയും സമാധാനവും.

ആന, കുതിര, തേര്, പന്നി, പശു, പോത്ത്,
എലി, പുലി, കൊടി, വടി.. 
അടവുകളും ആയുധങ്ങളുമില്ലാതെ 
നമ്മൾ പഠിച്ച പാഠങ്ങൾ,
ചരിത്രങ്ങൾ, ഇതിഹാസങ്ങൾ..

ഏഴ് നിറങ്ങളിൽ വിരിഞ്ഞപ്പോഴും നമ്മൾ
ഏകസ്വരത്തിൽ പാടി, ജനഗണമനകൾ.
നാലുകാലിലൊരു കൂരയില്ലാതെ
നാടുവിട്ടോടിയ വനവാസകാലങ്ങൾ.

ഭാരതീയന്റെ സ്നേഹ, സഹിഷ്ണുതയെ പോർ മുനയിൽ പൂരിപ്പിക്കുന്നവർക്കൊപ്പം കാവിയണിഞ്ഞു നീകടന്നുവന്നപ്പോൾ
കണ്ണുനിറഞ്ഞെന്‍റെ ചങ്ങായീ..

നിനക്ക് പാർക്കാനുള്ള
മുന്തിരിത്തോപ്പുകൾക്കായ്‌
ദിവസവും ഞാൻ പ്രാർത്ഥിക്കും
ജനിച്ചുവളർന്നൊരീ മണ്ണിൽത്തന്നെ
മരിക്കുവോളം ജീവിക്കും.

Post a Comment

3 Comments

  1. ഭാരതീയന്റെ സ്നേഹ, സഹിഷ്ണുതയെ
    പോർമുനയിൽ
    പൂരിപ്പിക്കുന്നവർക്കൊപ്പം
    കൈകൂപ്പി നീ കടന്നുവന്നപ്പോൾ
    കണ്ണുനിറഞ്ഞെന്‍റെ ചങ്ങായീ..

    നിനക്ക് പാർക്കാനുള്ള
    മുന്തിരിത്തോപ്പുകൾക്കായ്‌
    ദിവസവും ഞാൻ പ്രാർത്ഥിക്കാം
    ജനിച്ചുവളർന്നൊരീ മണ്ണിൽത്തന്നെ
    മരിക്കുവോളം ഞാൻ ജീവിക്കും...

    ReplyDelete
  2. ഇക്കാ എന്താ പറയേണ്ടത്.
    വാക്കുകൾക്ക് വിമ്മിട്ടം.ഒന്നും വരുന്നില്ല.
    Fb യിൽ ഈ കവിത ഷെയർ ചെയ്തു കണ്ടിരുന്നു ആരോ.ഇക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട കവിതകളിലൊന്നാണ് ഇത്.
    ആരും എങ്ങും പോവില്ല ഇക്കാ നമ്മൾക്കിടയിൽ മതിലുകളില്ല.
    സലാം

    ReplyDelete
  3. ഇക്കാ ഫോളോ ചെയ്തു ട്ടാ ഞാൻ

    ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും..