നിദാനം

ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു..
ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ
അങ്ങിനെയാണ് ഉണ്ടായത്.

ഉണ്ടാവലിനൊപ്പം ഇല്ലായ്മയും
ഉണ്ടായതിനാൽ
ശൂന്യതയിൽ മൗനമുണ്ടായി.
മൗനത്തിൽ വചനം സങ്കല്പിക്കെ
വാചാലതയുടെ സൂക്ഷ്മ തലത്തിൽ
ഒരു ത്രികാല വിസ്ഫോടനം.

സത്യത്തോളം ചെറുതായതിനാലും
സങ്കൽപ്പത്തോളം വലുതായതിനാലും
സമയം എന്ന സംശയമുണ്ടായി.

ഊർജ്ജം ഉറക്കമുണർന്നപ്പോൾ
പദാർത്ഥം യാഥാർത്ഥ്യമായി.
പ്രകാശം കണ്ണുതുറന്നപ്പോൾ
പ്രപഞ്ചവും ചരാചരങ്ങളും.

ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
ഇല്ലാതാവുക എന്ന
യാഥാർഥ്യത്തിനും കാരണത്തെ
സത്യത്തേക്കാൾ ചെറുതാണെന്ന്
ശാസ്ത്രം പറയുന്നതിന്റെ കാരണം
സങ്കൽപ്പത്തേക്കാൾ
വലുതായത്‌ കൊണ്ടായിരിക്കും!!

Post a Comment

18 Comments

  1. ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
    ഇല്ലാതാവുക എന്ന യാഥാർഥ്യത്തിനും കാരണം
    സത്യത്തിൽ ഒളിച്ചിരിക്കുന്ന സങ്കല്പം തന്നെയാണ് ...

    ReplyDelete
    Replies
    1. സങ്കൽപ്പത്തിൽ ഒളിച്ചിരിക്കുന്ന സത്യവും അതുതന്നെയാണ് എന്ന് വിശ്വസിക്കേണ്ടി വരുന്നു പലപ്പോഴും..

      Delete
  2. ഇല്ലായ്മയുടെ നിലനിൽപ്പിനെ വിശേഷിപ്പിക്കാനും ഉണ്ടായിരുന്നു വേണം..ആഹാ വാക്കുകളുടെയും വസ്തുതകളുടെയും ഒരു ഫിയർ ഫുൾ സിമട്രി.....ഇക്കാ ഒരുപാട് ഒരുപാട് ഇഷ്ടായി കവിത

    ReplyDelete
    Replies
    1. തീർച്ചയായും..അത് തന്നെയാണ് ശാസ്ത്രം തേടുന്നതും

      Delete
  3. അഹം ബ്രഹ്മാസ്മി.
    അർത്ഥപൂർണ്ണമായ വരികൾ
    ആശംസകൾ മാഷേ

    ReplyDelete
    Replies
    1. അഹം ബ്രഹ്മാസ്മി..അത് സത്യത്തോട് ഏറെ നീതി പുലർത്തുന്നു..

      Delete
  4. ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
    ഇല്ലാതാവുക എന്ന
    യാഥാർഥ്യത്തിനും കാരണത്തെ
    സത്യത്തേക്കാൾ ചെറുതാണെന്ന്
    ശാസ്ത്രം പറയുന്നതിന്റെ കാരണം
    സങ്കൽപ്പത്തേക്കാൾ
    വലുതായത്‌ കൊണ്ടായിരിക്കും....

    ഇഷ്ടം...

    ReplyDelete
  5. ഇപ്പോൾ ഞാൻ ഉണ്ടായിട്ടുണ്ടോയെന്നൊരു സംശയം ഉണ്ടായതില്ലാതെയായി.!!! ��������
    മുഹമ്മദ്‌ ക്കാ ...
    നല്ല അർത്ഥ സമ്പുഷ്ടമായ കവിതയാണ് ട്ടോ ...
    കാച്ചിക്കുറുക്കിയത് . ഇഷ്ടപ്പെട്ടു .

    ReplyDelete
    Replies
    1. കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      Delete
  6. ഇത്തിരിപ്പോന്ന സത്യം പറഞ്ഞാൽ ഇത് ബിഗ് ബാംഗ് തിയറിയോ കണികാ സിദ്ധന്തമോ എന്തോ ഒക്കെ ആണെന്ന് തോന്നി. ആശയങ്ങളുടെ സ്ഫോടനത്തിൽ കാതടഞ്ഞ് ഞാനിരിക്കുന്നു.

    ReplyDelete
    Replies
    1. ഇൗ കവിത എഴുതുന്നതിന് മുമ്പ് അതേക്കുറിച്ച് വളരെയേറെ വായിച്ചു..

      Delete
    2. ബിഗ് ബാംഗ് തിയറി ഏറെ സ്വാധീനിച്ചു..

      Delete
  7. കവിത, അതിന്‍റെ കാല്‍പനികയില്‍ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തെ സര്‍ഗ്ഗാല്പകമായി സന്നിവേശിപ്പിക്കുന്നു...ഇതിലപ്പുറം പറയാന്‍ കവിത പല കുറി വായിക്കേണ്ടതുണ്ട് !

    ReplyDelete
    Replies
    1. ശാസ്ത്രം നിഷേധിക്കുന്ന സ്രഷ്ടാവിനെ സ്ഥിരീകരിക്കാൻ ഒരു എളിയ ശ്രമം മാത്രം.. വായനക്ക് സന്തോഷം

      Delete
  8. കവിതയെപ്പറ്റി എനിക്കൊന്നും പറയാൻ അറിയില്ല മുഹമ്മെദ്ക്കാ...

    ReplyDelete
  9. അരീക്കോടൻ മാഷിന്റെ അഭിപ്രായം എനിക്കും.. ആറങ്ങോട്ടുകര മാഷിന്റെ ഗൾഫ് കഥകൾ ഞാൻ ഒത്തിരി തവണ വായിച്ചിട്ടുണ്ട്.. എന്നെ സ്വാധീനിച്ച ഒരുപാട് അനുഭവങ്ങൾ.. ആശംസകൾ

    ReplyDelete
  10. നല്ല ആശയങ്ങൾ.. പക്ഷേ അവതരണം കവിത എന്നതിനേക്കാൾ വസ്തുതകൾ വെറുതെ പറഞ്ഞു വെക്കുന്ന പോലെ.

    ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും..