Apr 16, 2025 06:02:01 AM Menu
കവിതകള്‍

കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത


മുരിങ്ങ മരത്തിന്റെ കൊമ്പില്‍
കൂകാറുണ്ടൊരു കാ.. കാ..

മുവ്വാണ്ടന്‍ മാവിന്‍റെ തുമ്പില്‍
കുറുകാറുണ്ടൊരു കൂ.. കൂ..

കണ്ടാല്‍ കറുത്തവനെന്നും
കാ.. കാ.. എന്നു കരഞ്ഞു

കാണാന്‍ കൊതിച്ചവളെന്നും
കൂ.. കൂ.. എന്നു ചിലച്ചു

കാണാപ്പുറങ്ങളിലെന്നും
കാ.. കാ..ക്കുണ്ടൊരു കണ്ണ്

കരിനാക്കുകാരിക്ക് വമ്പ്
കുറുമൊഴിക്കഴകിന്റെ ഹുങ്ക്  


കാ.. കാ.. കരഞ്ഞു വെളുക്കും
കാ.. കാ.. കുളിച്ചു കറുക്കും

കാ.. കാ.. മലര്‍ന്നു പറക്കും
കൂ.. കൂ.. കിടന്നു ചിരിക്കും

കാ.. കാ.. കൂടൊന്നു കൂട്ടി
കൂ.. കൂ അതു കണ്ടു കുറുകി

കണ്ടത് കാക്കാക്കൂട്
കൊതിച്ചത് കിളിക്കൂട്

കാ.. കാ.. കാടുകള്‍ ചുറ്റി
കാ.. കാ.. നാടുകള്‍ ചുറ്റി

കാ.. കാ.. കൂട് മിനുക്കി
കൂ.. കൂടകം കണ്ടു കുറുകി

കണ്ടത് കാക്കാക്കൂട്
കൊതിച്ചത് കുരുവിക്കൂട്

കാ.. കാ.. കരഞ്ഞു പറന്നു
കാ.. കാ.. കടല് കടന്നു

കൂ.. കൂ.. പറന്നു കളിച്ചു
കൂ.. കൂ.. കുറുകി രസിച്ചു

കാ.. കാ.. കൊട്ടാരം കെട്ടി
കൂ.. കൂ.. അത് കണ്ടു ഞെട്ടി

കണ്ടത് സ്വര്‍ണ്ണക്കൂട്
കൊതിച്ചത് കുഞ്ഞാറ്റക്കൂട്

കാ.. കാ.. കരഞ്ഞു പറന്നു
കൂ.. കൂ.. കൊതിച്ചു കൊണ്ടിരുന്നു

കാ.. കാ.. പറന്നു തളര്‍ന്നു
കൂ.. കൂ.. കുറുകിക്കൊണ്ടിരുന്നു.

Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

35 comments :

  1. കൊള്ളാല്ലോ :)

    രസകരം... വരികളും ലൈവായി ടൈപ്പ് ചെയ്യപ്പെടുന്ന രീതിയും...

    ReplyDelete
  2. padupedan pavam kakka....preethi muzhuvan kuyilinu....vallatha nerikedu thanne...

    ReplyDelete

  3. Oru veritta avatharanam. Nannaayirikkunnu.

    ReplyDelete
  4. അല്പം വ്യത്യസ്തമായ കവിതയാണല്ലോ. വായന അടയാളപ്പെടുത്തുന്നു

    ReplyDelete
  5. കാ കാ കൂട്ടില്‍
    കൂ കൂ മുട്ട

    ReplyDelete
  6. ബ്ലോഗ് തുറന്നപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ശ്രീ,അനുരാജ്,ഡോ.പി.മാലങ്കോട് എന്നിവരാ. പെട്ടെന്ന് ദാ പൊഴിഞ്ഞു വീഴുന്നു, അവർക്കും മീതേ കവിതപ്പളുങ്കുകൾ..!! ഹ..ഹ..ഹ.. പുതുമയുള്ള അവതരണം. ലൈവ് തന്നെ.ഇഷ്ടമായി.


    ശുഭാശംസകൾ സർ....

    ReplyDelete
  7. ഒരു കീ....കീ....ക്ക്‌ കൂടി ഇടം കൊടുക്കാമായിരുന്നു.

    ReplyDelete
  8. ഈ സൂത്രം കൊള്ളാം.......

    ReplyDelete
  9. കവിത യുടെ ഫ്ലാഷ് ബ്രേക്ക്‌ന്യൂസ്‌ അനുഭവം കൊള്ളാം

    ReplyDelete
  10. നന്നായിരിക്കുന്നു മാഷെ
    കാ..കാ..പറന്നും
    കൂ..കു..കുറുകിയും
    രസിപ്പിച്ചല്ലോ!
    ആശംസകള്‍

    ReplyDelete
  11. നിര്‍മ്മലം, സത്യസന്ധം

    ReplyDelete
  12. ശ്രീ..
    അനുരാജ്..
    ഡോക്ടര്‍ പി ആലങ്കോട്..
    ഷാജു അത്താണിക്കല്‍ ..
    ഇ എ സജിം തട്ടത്തുമല..
    അജിത്ത്..
    സൌഗന്ധികം..
    മധുസൂദനന്‍ പിവി..
    പ്രദീപ്‌ കുമാര്‍ ..
    മൊയ്തീന്‍ അങ്ങാടിമുഗര്‍ ..
    ബൈജു മനിയങ്കാല..
    സിവി തങ്കപ്പന്‍ ..
    കാട്ടില്‍ അബ്ദുള്‍ നിസാര്‍ ..
    വരവിനും വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

    ReplyDelete
  13. ഇക്കാ ഈ
    കാക്കക്കവിത
    കൊള്ളാല്ലോ !
    അതും പുതിയൊരു
    ശൈലിയിൽ,
    ജീവനുള്ള വരികൾക്കു
    വീണ്ടും ജീവൻ വെക്കുന്ന
    ഈ രീതി കൊള്ളാല്ലോ!!!
    ആശംസകൾ

    ReplyDelete
  14. കവിത നന്നായി, ഇതിന്റെ സൂത്രം പറഞ്ഞുതരാമോ?

    ReplyDelete
  15. പുതുമ നിരഞ്ഞതും മനോഹരവും

    ReplyDelete
  16. ഇത് ഒന്നൊന്നര കവിതയായി..ഇതിന്റെ സൂത്രം കൂടി ഒന്നു പറയാമോ ?

    ReplyDelete
  17. ഇതെങ്ങിനിത്ര ലൈവാക്കി ഭായ്

    ReplyDelete
  18. ഗംഭീരമായി. ഏറെ ഇഷ്ടപ്പെട്ടു.

    ReplyDelete
  19. കാ കാ കരഞ്ഞും
    കൂ കൂ കൂകിയും
    കാലം കഴിഞ്ഞു..!!

    ReplyDelete
  20. ലൈവായി ടൈപ്പ് ചെയ്യപ്പെടുന്ന രീതി നന്നായിരിക്കുന്നു

    വരികളും

    ReplyDelete
  21. കവിത കൊള്ളാം. ടി.വികളോട് മത്സരിക്കാനാണോ ഈ പുതുമ.
    വേണമല്ലോ ഒരു ചെയ്ഞ്ച്. എന്നാലും വേണോ..

    ReplyDelete
    Replies
    1. അഷ്‌റഫ്‌ ഈ ഒരു പുതുമ ഈ ഒരു പോസ്റ്റിനു മാത്രം.

      Delete
  22. P V Ariel,
    mini/മിനി,
    Salam,
    ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
    ബിലാത്തിപട്ടണം Muralee Mukundan,
    keraladasanunni,
    majeed alloor,
    Nalina,
    എം.അഷ്റഫ്..
    വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.








    ReplyDelete
  23. ഇതു കലക്കി -ഈ കവിതയും അതിന്‍റെ ഒഴുക്കും സാങ്കേതിക വിസ്മയങ്ങളും!!

    ReplyDelete
  24. തികച്ചും വ്യത്യസ്തമായ അനുഭവം .
    സാങ്കേതിക വിദ്യകൾ മനോഹരമായി കവിതയിലും ഉപയോഗിക്കുന്നതിൽ ഇത്തരം പരീക്ഷണം വിജയിക്കുന്നു . വളരെ സന്തോഷം . ഒപ്പം ആശംസകളും .

    ReplyDelete
  25. vyathyasthamaaya oru sankethika pareekshanam

    nalla oru kutti kavitha

    ReplyDelete
  26. കലക്കി ഇക്ക.
    കാ കാ കൂ കൂ എന്ന് ഉറക്കെ പാടി രസമുണ്ട്.

    ReplyDelete
  27. ഇഷ്ടപ്പെട്ടൂ,കവിതയും സങ്കേതവും !!

    ReplyDelete
  28. ഇഷ്ടപ്പെട്ടൂ,കവിതയും സങ്കേതവും !!

    ReplyDelete
  29. അടിപൊളി .
    വളരെ രസകരം ..
    ഉഗ്രൻ .

    ReplyDelete
  30. Njan mobilil anu vayichathu athinal live ariyan kazhinjilla...kavitha nannayitund

    ReplyDelete


Powered by Blogger.