വര്‍ഷമാപിനി




ചക്രവാളങ്ങളില്‍ ഋതു ചംക്രമണം

സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം

ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍

ഹിമകണങ്ങളില്‍ പുകമറകളില്‍

നിറഞ്ഞു നില്‍ക്കയാണനന്ത ചാരുത.

നിരനിരയായി പറന്നു പോകുന്നു

ചിറകണിഞ്ഞ കാര്‍മുകിലുകള്‍

ദൂരെ പരവതാനികള്‍

വിരിച്ചുസ്വീകരിച്ചിരുത്തുന്നു,

മലനിരകളില്‍ തീപ്പുകഞ്ഞു നീറുന്ന

ചുവന്ന കാടുകള്‍

ദുരിത ബാധിതര്‍ മരങ്ങള്‍

വേനലിന്‍ വറുതികള്‍ പേറും മൃഗങ്ങള്‍

മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന

കിളികള്‍ കീടങ്ങള്‍

പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍

ഉരുകിത്തീരുന്നു പെയ്ത്തുകള്‍ .

ഒരിറ്റു ദാഹവും അതിന്റെ മോഹവും

അടക്കി വയ്ക്കുവാനറിയാത്ത

നര, രുധിര ദാഹികള്‍ക്കിടയിലും

മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും

കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍

കൂടുകൂട്ടുന്ന ചതുപ്പിലും

സഹന സങ്കടം തിരിച്ചറിയാത്ത

തൃണ സമാനങ്ങള്‍ക്കിടയിലും

വികൃത ഭാവങ്ങള്‍ ഉറഞ്ഞു തുള്ളുന്ന

അതിരു തെറ്റിയ വഴിയിലും

ഇരമ്മദങ്ങളാലുണരും വാനവും

ഇരമ്പലോടംബു കണങ്ങളും

അനന്ത കാരുണ്യകാലങ്ങള്‍

അങ്ങകലെ പോയി മറയുന്നു?

ദുരിതവാഹകര്‍ക്കിടയില്‍

നീര്‍വറ്റിപിടഞ്ഞു വീണൊരുപിടി

മണല്‍ത്തരി ഹൃദയതാളത്തില്‍

പുതുമഴയുടെ ചിലമ്പണിഞ്ഞുടല്‍

ഉയര്‍ത്താനാവാതെ പുഴുക്കളായ്

മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.

പുഴയെന്നതിനെ പുകഴ്ത്തുന്നു.

Post a Comment

43 Comments

  1. കാഴ്ചകളും ഉള്‍ക്കാഴ്ചകളും ഹൃദ്യമായി.....
    ഉടല്‍ ഉയര്‍ത്താനാവാതെ ഇഴഞ്ഞുനീങ്ങുന്ന പുഴ.....
    അതിമനോഹരം....

    ReplyDelete
  2. പുഴുക്കളായ് ഇഴഞ്ഞും , ഇടക്ക് മരിച്ചുവീണും പുഴകൾ ..

    ReplyDelete
  3. പുഴവക്കിലായിരുന്നു ജീവിതം, ഇന്ന് പുഴ മരിച്ചിരിക്കുന്നു. !

    ReplyDelete
  4. നന്നായിരിക്കുന്നു പ്രകൃതിയെ അറിയുന്ന കവിത

    ReplyDelete
  5. അജ്ഞാതന്‍5 June 2013 at 10:35

    ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
    പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
    ഹൃദയതാളത്തില്‍ പുതുമഴയുടെ
    ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
    പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
    പുഴയെന്നതിനെ പുകഴ്ത്തുന്നു.

    ഉറക്കെ ചൊല്ലാൻ കഴിയുന്ന താളമുള്ള വരികൾ

    ReplyDelete

  6. പ്രകൃതിയെ തൊട്ടുണർത്തിയ വരികൾ.
    പ്രകൃതിയുടെ ഇപ്പോഴത്തെ
    പരിതാപകരമായ അവസ്ഥയും
    മനോഹരമായി പറഞ്ഞു

    ഈ വരികൾ ഹൃദയഹാരിയായി
    നിരനിരയായി പറന്നു പോകുന്നു
    ചിറകണിഞ്ഞ കാര്‍മുകിലുകള്‍
    ദൂരെ പരവതാനികള്‍ വിരിച്ചു
    സ്വീകരിച്ചിരുത്തുന്നു, മലനിരകളില്‍
    തീപ്പുകഞ്ഞു നീറുന്ന ചുവന്ന കാടുകള്‍
    ദുരിത ബാധിതര്‍ മരങ്ങള്‍
    വേനലിന്‍ വറുതികള്‍ പേറും മൃഗങ്ങള്‍
    മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന
    കിളികള്‍ കീടങ്ങള്‍
    പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍
    ഉരുകിത്തീരുന്നു പെയ്ത്തുകള്‍

    ReplyDelete
  7. ഇന്ന് മാത്രം
    നാളെ ഇല്ലാ

    ReplyDelete
  8. നന്നായി, മാഷേ

    ReplyDelete
  9. ഒരിറ്റു ദാഹവും അതിന്റെ മോഹവും
    അടക്കിവയ്ക്കുവാനറിയാത്ത
    നര, രുധിര ദാഹികള്‍ക്കിടയിലും
    മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും
    കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍

    മനോഹരമായിട്ടുണ്ട് കേട്ടൊ ഭായ്

    ReplyDelete
  10. വരഞ്ഞത് തീഷ്ണമായ ചിത്രം തന്നെ ,,വളരെ ഇഷ്ടമായി ..:)

    ReplyDelete
  11. മനോഹരമായ വരികള്‍. അര്‍ത്ഥസമ്പുഷ്ടം.

    //ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
    പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
    ഹൃദയതാളത്തില്‍ പുതുമഴയുടെ
    ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
    പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
    പുഴയെന്നതിനെ പുകഴ്ത്തുന്നു.//

    ഇഷ്ടമായി

    ReplyDelete

  12. 'ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
    പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
    ഹൃദയതാളത്തില്‍ പുതുമഴയുടെ
    ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
    പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
    പുഴയെന്നതിനെ പുകഴ്ത്തുന്നു.'

    വരികള്‍ ഹൃദ്യം

    ReplyDelete
  13. ജലവാഹിനികള്‍ക്കൊരു ചരമഗീതം പാടാന്‍ സമയമായി

    ReplyDelete
  14. മനോഹരം .... ഇങ്ങനെയും കവിത എഴുതാം അല്ലെ... എന്നെ പോലുള്ളവര്‍ക്ക് ശെരിക്കും പഠിക്കാന്‍ ഉണ്ട് ഈ എഴുത്തില്‍ .അഭിനന്ദനങള്‍ ....

    ReplyDelete
  15. അവസാനത്തെ വരികൾ വളരെയധികം ഇഷ്ടപ്പെട്ടു.

    ReplyDelete
  16. ഒരിറ്റു ദാഹവും അതിന്റെ മോഹവും
    അടക്കിവയ്ക്കുവാനറിയാത്ത
    നര, രുധിര ദാഹികള്‍ക്കിടയിലും
    മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും
    കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍ aksharangalkondoru maayaajaalam ee kavitha all the best

    ReplyDelete
  17. ശക്തമായ വരികള്‍ .....നല്ല കവിത.....

    ReplyDelete
  18. കണ്ടതാം നിന്റെ കമനീയരൂപമോ,
    കണ്ടാലറിയാഞ്ഞിന്നെന്തേ, വിവശയായ്..

    എന്നിട്ടും,

    പുഴയെന്നതിനെ പുകഴ്ത്തുന്നു.!!സത്യം..!!

    നല്ല കവിത. ഇഷ്ടമായി.

    ശുഭാശംസകൾ സർ..


    ReplyDelete
  19. മനോഹരവും ശക്തവുമായ വരികളിലെ ചിന്തകൾ , അസ്വസ്ഥപ്പെടുത്തുന്നു ....

    ReplyDelete
  20. ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
    പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
    ഹൃദയതാളത്തില്‍ പുതുമഴയുടെ
    ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
    പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
    പുഴയെന്നതിനെ പുകഴ്ത്തുന്നു.
    തീക്ഷ്ണമായ വരികള്‍
    നല്ല കവിത
    ആശംസകള്‍

    ReplyDelete
  21. ചില വരികൾ മനസ്സിലായി.ആകെക്കൂടി നോക്കിയിട്ട് പിടുത്തം കിട്ടിയില്ല.എന്റെ കുറവ്.ആശംസകൾ

    ReplyDelete
  22. ഇവിടെ എങ്ങിനെയെങ്കിലും വരാതിരിക്കാനാവില്ല...പതിവുപോലെ മറ്റൊരു മഹാകാവ്യം -ഗൃഹാതുരതയുടെ ഓര്‍മ്മക്കുറിപ്പുമായി.ഈ വായന വിനഷ്ടമാവരുതേയെന്ന പ്രാര്‍ഥനയോടെ!
    ബ്ലോഗ്‌ കലക്കി ട്ടോ....

    ReplyDelete
  23. കഥ മാത്രേ ഞാന്‍ വായിച്ചിട്ടുള്ളൂ ,കവിത അതിമനോഹരം !

    ReplyDelete
  24. നാമൂസിന്റെ കമന്റ് വായിച്ചപ്പോഴാണ് പുഴയെ പറ്റിയാണ് ഇത് എന്ന് മനസ്സിലായത്.
    അതുകൊണ്ട് പിന്നേയും വായിച്ചു, അവസാനമെത്തിയപ്പോഴാണ് പുഴയെ പറ്റിയാണെന്ന് എനിക്ക് ഉറപ്പായത്. അത് താങ്കളുടെ കവിതയുടെ കുഴപ്പമല്ല ട്ടോ, എനിക്ക് ഈ കവിതകൾ അർത്ഥം മനസ്സിലാക്കി വായിക്കാനറിഞ്ഞുകൂട. നന്നായിരിക്കുന്നു എന്ന് പറയാനേ അറിയൂ.
    ആശംസകൾ.

    ReplyDelete
  25. എല്ലാരും നല്ല കുറെ വരികൾ എടുത്തു തന്നെ പറഞ്ഞു .
    എനിക്കും ഇഷ്ടായി മുഹമ്മദ്‌ ഭായ് .
    മനോഹരം .
    സ്നേഹാശംസകൾ

    ReplyDelete
  26. ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
    പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
    ഹൃദയതാളത്തില്‍ പുതുമഴയുടെ
    ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
    പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
    പുഴയെന്നതിനെ പുകഴ്ത്തുന്നു.

    Good. Really good. I have been to yr village recently. I could not inform due want of mail id nor tel nr.

    ReplyDelete
  27. പ്രകൃതിയും കൂടെ ഏറ്റു പാടാൻ
    തിടുക്ക പ്പെടുന്ന കവിത ....നന്നായിരിക്കുന്നു ആശംസകൾ .

    ReplyDelete
  28. ഹൃദയതാളത്തില്‍ പുതുമഴയുടെ
    ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
    പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
    പുഴയെന്നതിനെ പുകഴ്ത്തുന്നു.'....

    ReplyDelete
  29. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete
  30. ഓരോ വരികളിലും പ്രകൃതിയുടെ ദുഖവും ഭാവവും
    അവസാന വരികൾ എത്ര തീക്ഷ്ണം

    ReplyDelete
  31. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete
  32. പുഴ ഒഴുകിയെത്തുന്ന വഴികള്‍ ..!

    ReplyDelete
  33. "വികൃത ഭാവങ്ങള്‍ ഉറഞ്ഞു തുള്ളുന്ന
    അതിരു തെറ്റിയ വഴിയിലും
    ഇരമ്മദങ്ങളാലുണരും വാനവും
    ഇരമ്പലോടംബു കണങ്ങളും"

    ഇഷ്ടമായി

    ReplyDelete
  34. മനസ്സില്‍ മഴപെയ്യുന്നു......

    ReplyDelete
  35. തീപ്പുകഞ്ഞു നീറുന്ന ചുവന്ന കാടുകള്‍
    ദുരിത ബാധിതര്‍ മരങ്ങള്‍
    വേനലിന്‍ വറുതികള്‍ പേറും മൃഗങ്ങള്‍
    മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന
    കിളികള്‍ കീടങ്ങള്‍
    പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍
    ഉരുകിത്തീരുന്നു പെയ്ത്തുകള്‍ .... പറയാതെ വയ്യ മാഷെ വരികള്‍ അത്രയ്ക്ക് മനോഹരം

    ReplyDelete
  36. താങ്കളുടെ കവിതയ്ക്കെപ്പോഴും രണ്ടു ഭാഗങ്ങളുണ്ട്. പ്രകൃതിയുടെ നിത്യ നിറവും നഷ്ടപ്പെട്ടു പോകുന്നതിന്റെ വേവലാതിയും രോഷവും.

    ഇമ്മാതിരി ചിന്തകൾ പുലർത്താൻ കഴിയുന്നതേ മഹത്തരം, അല്ലതെന്തു പറയാൻ.

    ReplyDelete
  37. Prakruthi, prakruthiyumaayi bandhappetta kavitha - ee bhangiyil
    oru kalarppillathanne.

    ReplyDelete
  38. രണ്ടു മൂന്നു തവണ വായിച്ചു . അഭിപ്രായം പറയാനറിയില്ല ,, എങ്കിലും അവസാനിപ്പിച്ച വരികളും വാക്കുകളും ആശയവും പ്രത്യേകിച്ചും മനോഹരമെന്നു പറയാതെ വയ്യ .

    ReplyDelete
  39. കവിത നന്നായിരിക്കുന്നു....

    ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും..