Menu
കവിതകള്‍
Loading...

വിരല്‍പ്പാടുകള്‍




വിറവിരലുകളില്‍ നിന്നും
മുത്തുകൾ വഴുതിപ്പോയാലും
നിറകണ്ണുകളോടെ ഉമ്മ
ദിഖറുകൾ വര്‍ദ്ധിപ്പിക്കും.

ഇല കൊഴിഞ്ഞ പോലെ നിഴൽ 
അഴലിലാർന്നു നിൽക്കുമെങ്കിലും
വറുതികളെല്ലാം
അനുഗ്രഹമെന്നോതുന്ന
തണൽ മരത്തിൻ്റെ  മർമ്മരം.

ഉള്‍മുറിവുകളുടെ നോവിലും
ഉടല്‍ബന്ധങ്ങളുലയാതെ
നെടുവീർപ്പുകളൊക്കെയും 
ഒതുക്കിപ്പിടിക്കുന്നൊരു
നെടും തൂണിൻ്റെ ഉറപ്പ്.

ജനി,മൃതികളുടെ നൂലടയാളങ്ങൾ
ഋതുഭേദങ്ങളില്‍ മായ്ക്കാത്ത
ജനിതക പ്രകൃതമാണിന്നും
ഉമ്മയില്ലാത്ത വീട്.

നിവര്‍ത്തി നോക്കിയാലിപ്പോഴും
നിസ്ക്കാരപ്പായിലൊരടയാളം.
പായോലച്ചുരുളുകൾക്കിടയിൽ
ഉറുമ്പരിക്കുന്ന വിരലനക്കങ്ങൾ.
ഉറങ്ങിക്കിടക്കയാണിന്നും
ഉണങ്ങിയൊരു പൊക്കിൾക്കൊടി.
ഉമ്മയുടെ ജപമാലയിൽ നിന്നും
ഒച്ചയില്ലാത്ത ഒരു ഞരക്കം.


ചിത്രം: ഗൂഗിൾ



Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

2 comments :

  1. ഉമ്മയുടെ ജപമാലയിൽ നിന്നും
    ഒച്ചയില്ലാത്ത ഒരു ഞരക്കം.

    പ്രിയ മാതാവിനെ ഓര്‍മ്മവന്നു
    സ്നേഹവും നഷ്ട്ടബോധവും
    ഒക്കെ നിറഞ്ഞൊഴുകുന്നു..നന്നായിട്ടുണ്ട് ..തുടരുക ആശംസകള്‍

    ReplyDelete
  2. അനുഗ്രഹമെന്നോതുന്ന
    തണൽ മരത്തിൻ്റെ മർമ്മരം.
    Hrudyam Manoharameevarikal.
    Asamsakal Mashe

    ReplyDelete


Powered by Blogger.