മനിതം




മാന,മാണെൻ്റെ അജ്ഞാനം
ജ്ഞാന,മാണെൻ്റെ വിജ്ഞാനം

ശാന്തിയാണെൻ്റെ സന്തോഷം
ക്ഷാന്തി,യാണെൻ്റെ സമ്പാദ്യം.

സംസാരമല്ലെൻ്റെ സന്മാർഗ്ഗം
അഭിനയമല്ലെൻ്റെ ആചാരം.

അദ്ധ്വാനമാണെൻ്റെ ആഹാരം
അലസതയല്ലെൻ്റെ സ്വാതന്ത്ര്യം.

സമാധാനമാണെൻ്റെ 'സങ്കൽപ്പം
സഹിഷ്ണുതയാണെൻ്റെ സന്ദേശം.

തമസ്ക്കാര,മല്ലെൻ്റെ സംസ്ക്കാരം
മനസ്‌ക്കാര,മാണെൻ്റെ നമസ്ക്കാരം.




മനിതം ~ മനസ്സിനാൽ പറയപ്പെട്ടത്.
മാനം ~ അഹങ്കാരം.
ജ്ഞാനം ~ ആത്മീയമായ അറിവ്.
വിജ്ഞാനം ~ ഭൗതികമായ അറിവ്.
ശാന്തി ~ മനസ്സമാധാനം.
ക്ഷാന്തി ~ ക്ഷമ.
സങ്കൽപ്പം ~ മനസ്സുകൊണ്ടുള്ള കർമ്മം.
തമസ്‌ക്കാരം ~ അന്ധമായ നിഷേധം.
മനസ്ക്കാരം ~ അറിഞ്ഞതിനെ മനസ്സിൽ ഉറപ്പിക്കൽ..

ചിത്രം- ഗൂഗിൾ

Post a Comment

9 Comments



  1. മാന,മാണെൻ്റെ അജ്ഞാനം..
    ജ്ഞാന,മാണെൻ്റെ വിജ്ഞാനം..

    ReplyDelete
  2. 'ക്ഷമ' സമ്പാദ്യത്തിൽ പെടുമോ...?

    ആശംസകൾ...

    [ കമന്റ് സെറ്റിംഗ്സ് ഗൂഗിൾ മാത്രം ടിക് ചെയ്താൽ എന്റെ ബ്ലോഗ് അക്കൗണ്ടിൽ കമന്റാൻ പറ്റില്ല.
    കമന്റ്സെറ്റിംഗ്സ് - all - എന്ന് ടിക് ചെയ്താൽ എന്നെപ്പോലെ യാഹുവിൽ ബ്ലോഗ് തുടങ്ങിയവർക്കും ബ്ലോഗ് അക്കൗണ്ടിൽ കമന്റാൻ പറ്റും. ശ്രദ്ധിക്കുമല്ലൊ.]

    ReplyDelete
    Replies
    1. ബ്ലോഗ് വായനക്കും അഭിപ്രായത്തിനും നന്ദി. പിന്നെ ക്ഷമയെക്കുറിച്ചു പറഞ്ഞാൽ ആ വാക്ക് ദുർലഭമായി മാറിയ ഈ കാലത്ത് അസാമാന്യ സഹനത്തിലൂടെയല്ലേ ക്ഷമയുണ്ടാവൂ എന്നാണ് ഉദ്ദേശിച്ചത്..

      Delete
  3. മാനം എന്നാൽ അഹങ്കാരം എന്നും അർത്ഥമുണ്ടല്ലേ?

    ReplyDelete
    Replies
    1. വരവിൽ സന്തോഷം..മാനത്തിന് അങ്ങിനെയും അർത്ഥമുണ്ട്.

      Delete
  4. നല്ല വരികൾ. താഴെ അർത്ഥവും കൊടുത്തത് വായനയ്ക്ക് സഹായമായി. ആശംസകൾ.

    ReplyDelete
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete
  7. "തമസ്ക്കാര,മല്ലെൻ്റെ സംസ്ക്കാരം
    മനസ്‌ക്കാര,മാണെൻ്റെ നമസ്ക്കാരം."
    ഹൃദ്യം..മനോഹരം ....ബ്ളോഗുകള്‍ ഉറങ്ങുമ്പോള്‍ ഇവിടെയിതാ 'ഉണരൂ' എന്ന കാവ്യപ്രഖ്യാപനം.സന്തോഷം !
    ആദ്യ കമ്മെന്റുകള്‍ ഡീലിറ്റ് െചയ്യേണ്ടി വന്നതില്‍ ഖേദിക്കുന്നു..ഒരിലകള്‍ ഞാന്‍ പിന്നീട് വായിക്കാം...

    ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും..