കഥ

ഇരുട്ടുന്നതിനു മുമ്പ്
വീട്ടില്‍ തിരിച്ചെത്തും.
കുളിക്കുന്നതിനു മുമ്പ്
കുട്ടികളെ ഉറക്കും.
കിടക്കുന്നതിനു മുമ്പ്
ഉറക്കം വന്ന് ഉമ്മ വക്കും.
പകല്‍ക്കാഴ്ച്ചയില്‍
പാതി,യില്ലെന്നറിയാത്ത വിധം
പൂമുഖവും
സ്വീകരണ മുറിയുമുള്ള
ഒരു വീട്.
കളി

കാലില്ലാത്തൊരാള്‍
മടിയിലൊരു
കാര്‍ഡ് വച്ചു പോയി.
കണ്ണില്ലാത്തൊരാള്‍ മുന്നില്‍
കൈ നീട്ടി നിന്നു.
കൈയില്ലാത്തൊരാള്‍ വന്നു
കഴിഞ്ഞ കഥകള്‍ പറഞ്ഞു.
കൈയും തലയുമില്ലെന്ന്
കാണിക്കാന്‍
കണ്ണടച്ചു കളഞ്ഞു.
6 Comments
കയ്യും തലയുമില്ലാത്തവരാണധികം
ReplyDeleteകണ്ണടച്ച് കണ്ണടച്ച്....
ReplyDeleteഒരു പരുവമായി....
ആശംസകള്‍
സൂര്യനസ്തമിക്കുമ്പോള്‍ ഉണരുന്ന കഥകളുടെ 'സാമ്രാജ്യം'......!!
ReplyDeleteരണ്ടാമത്തെ കവിത കൂടുതല്‍ മനസ്സില്‍ തട്ടുന്നു .....ജീവിതം
തുറന്നിടുന്ന ജീവിത യാത്രകളില്‍ കാണുന്ന ഞെട്ടുന്ന കാഴ്ചകള്‍ !
വിട ചോദിക്കുമ്പോള്‍ ചിലര്‍ക്ക് വേണ്ടി ഒന്നു വിതുമ്പാന്‍ പോലും
ആരുമില്ലാത്ത അവസ്ഥകളെ നന്നായി വരഞ്ഞിട്ടു ..ചിന്തനീയം !!
കടം കവിതകൾ...
ReplyDeleteഅറിയാതെ നാം വന്നു പെട്ടുപോയ ലോകത്ത് കൈയ്യും തലയും ശരീരം തന്നെയും ഇല്ലാതിരിയ്ക്കുന്നതാണ് നല്ലത്. എഴുത്ത് നന്നായി. ആശംസകള്‍.....
ReplyDeleteകണ്ണടച്ച് ധ്യാനിക്കുന്ന സന്യാസിയോടുള്ള ടാഗോറിന്റെ വരികൾ:
ReplyDeleteനിമീലിതലോചനമൊന്നു തുറക്കൂ
നന്നായ് നോക്കൂ...!
'
നിങ്ങളുടെ അഭിപ്രായം എന്തായാലും..