അലി, അബ്ദുള്ള, റാഷിദ് തുടങ്ങിയ മൂന്ന് അറബികളായിരുന്നു കമ്പനിയുടെ സ്പോണ്‍സര്‍മാര്‍. ആജാനബാഹുക്കളായ അലിയും അബ്ദുള്ളയും സഹോദരന്മാരായിരുന്നു. മിതശരീരിയായ റാഷിദ് അവരുടെ അളിയനും. മൂന്നുപേരും തനിക്കൊപ്പം അരാംകോയില്‍ ജോലി ചെയ്തിരുന്നവരായിരുന്നെന്നും പിന്നെ തങ്ങള്‍ ചെറിയ കോണ്‍ട്രാക്ടിങ്ങ് ജോലികള്‍ ഏറ്റെടുത്ത് വലിയ ഒരു കമ്പനി ആയിപ്പോയതാണെന്നും ഒക്കെ പര്‍ച്ചേയ്സിങ്ങ് മാനേജരായ തോമസ് അച്ചായന് ഇടക്കിടക്ക് പറയും. അറബികളെ പറ്റിച്ചും കമ്മീഷന് വാങ്ങിക്കൂട്ടിയും അച്ചായന് ബോംബെയില്‍ സ്വന്തമായി ഒരു കമ്പനിതന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് തോമസ് അച്ചായന്റെ സമകാലികനായ ജോസഫേട്ടന്റെ തിരുത്ത്.
ഇവരെല്ലാവരും കമ്പനിയിലെ പഴയ താപ്പാനകളായിരുന്നു. ജോസഫേട്ടന് മുതിര്‍ന്ന ഇലക്ട്രീഷ്യനായിരുന്നു. ഭീമാകാരങ്ങളായ ജനറേറ്ററുകളുടെ ചുമതലകളെല്ലാം അദ്ദേഹത്തിന്റെ തലയിലായിരുന്നെങ്കിലും അതിന്റെ തലക്കനമൊന്നും പുറത്തുകാണിക്കില്ല. ആരെക്കണ്ടാലും ചിരിച്ചു കൊണ്ട് സൗഹൃദം സ്ഥാപിക്കും. അതുകൊണ്ട് ജോസഫേട്ടനെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ ആരോടും അത്ര അടുപ്പമൊന്നും കാണിക്കാത്ത തോമസ് അച്ചായനോട് എല്ലാവര്ക്കും ഒരു നീരസമായിരുന്നു.
പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ മസിലും മാംസവുമൊന്നും ഇല്ലാത്ത എന്റെ കൈത്തണ്ടയില്‍ അമര്‍ത്തി ജോസഫേട്ടന് പറഞ്ഞു:
കൊച്ചിലേ ഞാനും ഇതുപോലെയായിരുന്നു. പിന്നെ ഒത്തിരി വലുതായപ്പോഴാ ഈ തടിയൊക്കെ വച്ചത്.. താനൊരു കാര്യം ചെയ്യ്.. എന്നും ഓരോ കാഡ്ബറീസ് ചോക്ലേറ്റും ഒരു ഗ്ലാസ്സ് പാലും കഴിക്ക്.. തടി താനെ വന്നോളും..
കൈയ്യില്‍ കിട്ടുന്നതിനനുസരിച്ച് വല്ലപ്പോഴും മാത്രം കാഡ്ബറീസ് ചോക്ലേറ്റും പാലും ഒക്കെ ഞാനും കഴിച്ചു. തടിയൊന്നും വന്നില്ലെങ്കിലും ജോസഫേട്ടന്റെ മധുരമുള്ള ചിരി മനസ്സില്‍ മായാതെ കിടന്നു.
ഉയര്‍ന്ന പദവിയിലുള്ളവരെല്ലാം ദമാമിലെ വാടകവീടുകളിലായിരുന്നു താമസം. അവരുടെ സമകാലികന്മാരായിരുന്നിട്ടും ഉയരാന്‍ കഴിയാതിരുന്ന ഡ്രൈവര്‍ മാത്തുട്ടിച്ചായനേപ്പോലുള്ള ചിലരെല്ലാം ക്യാമ്പില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടി ആയിരിക്കണം അവധി ദിനങ്ങളില്‍ വല്ലപ്പോഴും ഒക്കെ ചിലര്‍ ക്യാമ്പ് സന്ദര്‍ശിക്കും. സൈറ്റ് സൂപ്രവൈസര്‍ ജോര്ജ്ജേട്ടനായിരുന്നു അക്കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം. ചാക്കോച്ചന് ജോര്ജ്ജേട്ടനുമായി നല്ല അടുപ്പമായിരുന്നു. രണ്ടോമൂന്നോ വയസ്സുള്ള മകനുമായിട്ടായിട്ടാണ് മിക്കപ്പോഴും ജോര്ജ്ജേട്ടന് വരിക. നാട്ടില്‍ നിന്നും വന്നതിനുശേഷം ഞങ്ങള്‍ കുട്ടികളുടെ കളിചിരികള്‍ കാണുന്നത് അന്നേരം മാത്രമാണ്. സീനിയേര്സിന്റെ റൂമുകളിലെല്ലാം കയറി തിരിച്ചു പോകാന്‍ നേരം ജോര്ജ്ജേട്ടനോടൊപ്പം ആ കുഞ്ഞും കൈവീശും. അടുത്ത കുറി വരുമ്പോള്‍ അവനൊരു കാഡ്ബറീസ് കൊടുക്കണമെന്ന് ഒരിക്കല്‍ ഞാന്‍ കരുതി. എന്നാല്‍ ആഴ്ചകള്‍ക്കകം മരുഭൂമിയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ ജോര്ജ്ജേട്ടന് മരിച്ചുപോയെന്ന വാര്‍ത്തയാണ് പിന്നെ കേട്ടത്.
പൊടുന്നനെ മരുഭൂമിയില്‍ മാഞ്ഞുപോയ സൌമ്യനായ ആ മനുഷ്യന് പക്ഷെ പെട്ടെന്നൊന്നും മനസ്സില്‍ നിന്നു മാഞ്ഞുപോയില്ല.
പൊടുന്നനെ മരുഭൂമിയില്‍ മാഞ്ഞുപോയ സൌമ്യനായ ആ മനുഷ്യന് പക്ഷെ പെട്ടെന്നൊന്നും മനസ്സില്‍ നിന്നു മാഞ്ഞുപോയില്ല.
പിന്നെയും ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി ഏതോ ഒരു പത്രത്തിന്റെ ചരമകോളത്തില്‍ കണ്ട ജോര്‍ജ്ജേട്ടന്റെ ചിത്രം പെട്ടെന്നു തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന ഒരമ്മയുടേയും മകന്റേയും അടിക്കുറിപ്പുള്ള ആ കോളത്തില്‍ നിന്നും മനസ്സ് തിരിച്ചെടുക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു.
അരാംകോയുടെ പുതിയ ഓയില്‍ പൈപ്പ് ലൈന്‍ പ്രോജക്റ്റുകളും റിഫൈനറികളില്‍ നിന്നുള്ള ധാരാളം മെയിന്റനന്‍സ് വര്‍ക്കുകളും കിട്ടിയപ്പോള്‍ സൈറ്റുകളിലേക്ക് കൂടുതല്‍ പേരെ ആവശ്യമായി വന്നു. നായരേട്ടനെയടക്കം കുറെ പേരെ സൈറ്റുകളിലേക്ക് മാറ്റി. അങ്ങിനെ റൂമില്‍ ഞാന്‍ ഒറ്റക്കായി. ഗാരേജില്‍ ഏതാനും മലയാളികളും ധാരാളം ഹിന്ദിക്കാരുമായി. ഇടക്കിടക്ക് കാണാന്‍ വരുന്ന ഇബ്രാഹീമാണ് ഇപ്പോള്‍ എന്റെ ആശ്വാസം.
വിശാലമായ ഗരേജിന്റെ ഒരറ്റത്ത് കമ്പനിയുടെ വക ഒരു പെട്രോള്‍ പമ്പ് ഉണ്ട്. ഗാരേജിലെ ആവശ്യങ്ങള്‍ക്കും കമ്പനിയിലെ മറ്റുള്ള വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും അടിക്കാനും അത് ഉപയോഗിക്കും. ദിവസവും അബുമുഹമ്മദിന്റെ ലാന്‍ഡ്ക്രൂസറില്‍ പെട്രോള്‍ നിറക്കും. മെക്കാനിക്കുകള്‍ക്ക് വലിയ ഡ്രമ്മുകളില്‍ പെട്രോളും ഡീസലും കൊണ്ടുവന്നു കൊടുക്കും. അവര്‍ സ്പെയര്‍ പാര്‍ട്ടുകളെല്ലാം ഡീസലിലും പെട്രോളിലും കുളിപ്പിച്ചെടുക്കുകയാണ് ചെയ്യുക. ചിലര്‍ കരിയും ഓയിലും പുരണ്ട ഡ്യൂട്ടി ഡ്രസ്സുകള്‍ പെട്രോളില്ത്തന്നെ ഊരിയെടുക്കും. എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് പെട്രോളിന്റെ വിലക്കുറവും, ഏറ്റവും വിഷമിപ്പിച്ചത് അതിന്റെ ദുരുപയോഗവുമായിരുന്നു.
മിക്കപ്പോഴും ഫോര്മാന് അബുമുഹമ്മദിന്റെ വായനങ്ങുന്നതും നോക്കിയിരിക്കുകയല്ലാതെ എനിക്കു പ്രത്യേകിച്ചു ജോലിയൊന്നും ഇല്ല. ഗാരേജില്‍ ക്രയിനും ബുള്‍ഡോസറും സൈഡ് ബൂമും ഫോര്ക്കുലിഫ്റ്റും ഷവലും ഒക്കെ ധാരാളമുണ്ടായിരുന്നു. ഓപ്പറേറ്റര്‍മാര്‍ ആരും ഇല്ലെങ്കില്‍ ക്രയിനിലോ ഷവലിലൊ വണ്ടികള്‍ പൊക്കാനോ മാറ്റാനോ ഉണ്ടെങ്കില്‍ ഞാന്‍ ഹാജരുണ്ടാകും. എന്നാലൊ, അബുമുഹമ്മദ് ഇതൊന്നും കാണാനും പാടില്ലെന്നുണ്ട്.

ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴാണ് നാടന്‍ താറാവുകളെപ്പോലെ ആപാദചൂഡം തൂവെള്ള വസ്ത്രവും തലയില്‍ ഒരു കറുത്ത വട്ടക്കയറും ചുറ്റി സ്പോണ്‍സര്‍മാര്‍ ഗാരേജില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നത്. സ്പോണ്‍സര്‍മാരുടെ വണ്ടികള്‍ ദൂരെക്കണ്ടാല്‍ ഗാരേജ് ശബ്ദമുഖരിതമാകും. അബുമുഹമ്മദ് പോലും ഓഫീസ്സില്‍ നിന്നും പുറത്തു വന്നു എല്ലായിടവും കണ്ണയച്ച് ജാഗരൂകനായി നില്ക്കും.
ഗാരേജിലെ ഡീസലിന്റെയും ഓയിലിന്റെയും രൂക്ഷഗന്ധത്തിനിടയില്‍പ്പോലും വിലകൂടിയ അത്തറിന്റെ ഒരു സുഗന്ധം അങ്ങിനെ ഒഴുകിപ്പരക്കും. സ്പോസര്‍മാര്‍ ഞങ്ങള്‍ക്കരികിലൂടെ മാലാഖമാരെപ്പോലെ കടന്നു പോവുകയാണ്. പക്ഷെ ഞങ്ങളില്‍ ആരെയും അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടായിരിക്കണം അറബി മുഖങ്ങളില്‍ എല്ലാവരോടുമായി ഒരു പുഞ്ചിരി കാണും. ഞങ്ങള്‍ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യും. ഒരു പ്രത്യാഭിവാദ്യത്തോടെ അവര്‍ കടന്നു പോകുമ്പോള്‍ എല്ലാവരും ഇഗ്രിമെന്റ് കിട്ടിയപോലെ നില്ക്കും.
ഇങ്ങിനെയൊക്കെയാണെങ്കിലും സ്പോണ്‍സര്‍മാരെ കാണുമ്പോള്‍ എന്റെ ചങ്കിടിപ്പ് കൂടും. ഒരു കാരണവുമില്ലാതെ വിയര്‍ക്കും. പ്രത്യേകിച്ചൊരു ജോലിയുമില്ലാത്തെ എന്നെ സൈറ്റിലേക്ക് പറഞ്ഞയക്കുമോ എന്ന ഭയമായിരുന്നു അതിന്റെ പ്രധാന കാരണം. ഒരു ദിവസത്തെ സൈറ്റ് ജീവിതം അത്രമേല്‍ എന്നെ പേടിപ്പിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സ്പോണ്‍സര്‍മാരുടെ കണ്ണില്‍പ്പെട്ടാല്‍ പരിസരത്തിനൊത്ത് എന്റെ നിറവും മാറിക്കൊണ്ടിരിക്കും. അവരുടെ കണ്ണില്‍ ചിലപ്പോള്‍ ഞാന്‍ ഒരു മെക്കാനിക്കാണ്. മറ്റു ചിലപ്പോള്‍ ഡെന്ററാണ്. വേറെ ചിലപ്പോള്‍ പെയിന്ററുമാകും. എനിക്ക് അറിയാവുന്ന ജോലി ഡ്രൈവിംഗ് ആയിരുന്നിട്ടും ഒരിക്കല്‍പ്പോലും അവരുടെ മുമ്പില്‍ ഒരു ഡ്രൈവര്‍ ആവാനുള്ള ഭാഗ്യം ഉണ്ടായില്ല.

ചിലപ്പോഴൊക്കെ സ്പോണ്‍സര്‍മാരുടെ മിന്നല്‍ സന്ദര്‍ശനങ്ങളുണ്ടാകും. പാവപ്പെട്ട തങ്ങളുടെ തൊഴിലാളികളെ പരീക്ഷിക്കാനോ ഭയപ്പെടുത്താനോ ഒന്നും അവര്‍ ഉദ്ദേശിച്ചു കാണില്ല. എങ്ങോട്ടെങ്കിലും ഉള്ള ഒരു യാത്രയില്‍ ആകസ്മികമായി വന്നുകയറുകയാണ്.
ഒരിക്കല്‍ ഞാന്‍ ക്രയിനില്‍ വലിയൊരു വെല്‍ഡിങ്ങ് മെഷീന് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ കണ്ണുകള്‍ ആകാശത്ത് തൂങ്ങിയാടുന്ന വെല്‍ഡിങ്ങ് മെഷീനില്‍ ആയിരുന്നതുകൊണ്ട് സ്പോണ്‍സറുടെ കാര്‍ ഗയിറ്റില് എത്തിയതൊന്നും കാണാന്‍ കഴിഞ്ഞില്ല. ക്രയിനിനുള്ളില് ആരാണെന്നറിയില്ലെങ്കിലും അബുമുഹമ്മദ് എല്ലാം നോക്കിക്കൊണ്ട് നില്‍ക്കുന്നുണ്ട്. സ്പോണ്‍സറുടെ മെര്‍സിഡിസ് കണ്ണില്പ്പെട്ടപ്പോഴാവട്ടെ വെല്‍ഡിങ്ങ് മെഷീന് താഴെയിറക്കാന്‍ കഴിയാത്ത പരുവത്തില്‍ എന്റെ കൈകാലുകള്‍ വിറച്ചുപോയി. ക്രയിനിന്റെ ലിവറുകള്‍ കൈകളിലൊന്നും ഒതുങ്ങാതെ പിടച്ചു. സ്റ്റീല്‍ റോപ്പുകള്‍ വലിഞ്ഞു മുറുകുന്ന ഭയാനകമായ ശബ്ദം കേട്ടപ്പോള്‍ തന്നെ സഹായിയായി താഴെനിന്നിരുന്ന ഗോവക്കാരന് ആന്റണി ഓടിമാറി. തേങ്ങാക്കുല വെട്ടിയിട്ട പോലെ വെല്‍ഡിങ്ങ് മെഷീന് താഴെ വീണു ചിന്നിച്ചിതറി.
അബുമുഹമ്മത് ഓടിയെത്തുമ്പോഴേക്കും സ്പോട്ടില്‍ സ്പോണ്‍സറുടെ വണ്ടിയും എത്തി. തൊപ്പിത്തലക്കുള്ളില് നിന്നും എന്റെ മുഖം തിരിച്ചറിഞ്ഞപ്പോള്‍ അബുമുഹമ്മദിന്റെ മുഖം ചുവന്നു. മെര്‍സിഡീസിന്റെ സൈഡ് ഗ്ലാസ് താഴ്ന്നപ്പോള്‍ സ്പോണ്സര് റാഷിദിന്റെ മുഖം ഞാന്‍ തിരിച്ചറിഞ്ഞു. ചുവന്നു തുടുത്ത ആ മുഖത്ത് പക്ഷേ അപ്പോഴും പതിവുള്ള പുഞ്ചിരി മാത്രം. അബുമുഹമ്മദും സ്പോണ്സര് റാഷിദും ഏതാനും നിമിഷം സംസാരിച്ചു. തകര്‍ന്ന വെല്‍ഡിങ്ങ് മെഷീന് വഴിയില്‍ നിന്നും മാറ്റുവാന്‍ പറഞ്ഞ ശേഷം അബു മുഹമ്മദ് പോയി.

യു.. ഫൂള്‍ ..
സ്പോണ്സര് തിരിച്ചുപോയപ്പോള്‍ അബുമുഹമ്മദ് എന്നെ വിളിച്ചു ശാസിച്ചു. അയാള്‍ പറഞ്ഞു: ആ ഹിന്ദിയുടെ തലയിലായിരുന്നു അത് വീണതെങ്കില്‍, അവന് വല്ല അപകടം സഭവിച്ചിരുന്നുവെങ്കില്, അവന് മരിച്ചു പോയിരുന്നെങ്കില്‍ നിന്റെ അവസ്ഥ എന്താകുമായിരുന്നു..? അന്ത മാഫി മുഖ് ? (നിനക്ക് ബുദ്ധിയില്ലേ) നിനക്ക് സൌദിയിലെ നിയമങ്ങള്‍ അറിയില്ലേ .?
സൌദിയിലെ നിയമങ്ങള്‍ ഒക്കെ എനിക്കും മനസ്സിലായിക്കഴിഞ്ഞിരുന്നു. മിക്ക വെള്ളിയാഴ്ച്ചകളിലും ദമാമ്മിലെ തെരുവുകളില്‍ മൂടിക്കെട്ടിയ ഒരു കറുത്ത വണ്ടി വന്നു നില്‍ക്കുകയും അതില്‍ നിന്നും ചിലരെ പുറത്തിറക്കി വണ്ടിയില്‍ ചാരി നിര്‍ത്തി പോലീസുകാര്‍ ചാട്ടവാര്‍ കൊണ്ട് ആഞ്ഞടിക്കുകയും ചെയ്യുന്ന കാഴ്ച്ച പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട്. ചില നാല്ക്കവലകളില് കെട്ടിത്തൂക്കപ്പെട്ട മനുഷ്യക്കൈപ്പത്തികളെക്കുറിച്ച് ചാക്കോയും വര്‍ഗ്ഗീസും പറഞ്ഞു കേട്ടിട്ടുണ്ട്. പോരെങ്കില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദമ്മാമിലെ പള്ളിയങ്കണത്തില്‍ വച്ചു നടന്ന ഒരു ബോംബെക്കാരന്റെ തലവെട്ട് വിവരണങ്ങള്‍ ബാംഗ്ലൂരികളുടെ നാവില്‍ അപ്പോഴും ഉണ്ട്.
അതെല്ലാം ഓര്‍ത്തപ്പോള്‍ ഏതു ശിക്ഷയും സഹിക്കാമെന്ന മട്ടില്‍ തല അബുമുഹമ്മദിന്റെ മുന്നില്‍ വച്ചു കൊടുത്ത് ഞാന്‍ മാറി നിന്നു.
നെക്സ്റ്റ് ടൈം നോ നീഡ് ലൈക് ദിസ്.. ഓക്കെ..?
ഒരു ശാസനയോടെ അബു മുഹമ്മദ് എന്നെ ജീവനോടെ നിലനിര്‍ത്തി.
ഓക്കെ..?
ഓക്കെ..!
ഒരു ശാസനയോടെ അബു മുഹമ്മദ് എന്നെ ജീവനോടെ നിലനിര്‍ത്തി.
ഓക്കെ..?
ഓക്കെ..!
അബുമുഹമ്മദിന് മറ്റൊന്നും പറയാനില്ലെന്നറിഞ്ഞപ്പോള് ആശ്വാസവും അല്‍ഭുതവും കൊണ്ട് എന്റെ കണ്ണുതള്ളി. എന്തായാലും സ്പോണ്സര് റാഷിദ് എന്തെങ്കിലും ഒരു ശിക്ഷ തരാതിരിക്കില്ലല്ലോ? അതെന്താവുമെന്ന ചിന്തയില്‍ നിന്നും അടുത്ത പേടിയും തുടങ്ങി. വെല്‍ഡിംഗ് മെഷീന്റെ വില ശമ്പളത്തില്‍ നിന്നും വസൂലാക്കുകയാണെങ്കില് ഒരു ജീവപര്യന്തമെങ്കിലും എനിക്ക് ശമ്പളം ഇല്ലാതെ ജോലി ചെയ്യേണ്ടിവരും.
പക്ഷേ, അങ്ങിനെ ഒന്നും ഉണ്ടാവില്ലെന്ന് മാത്തുട്ടിച്ചായന്‍ സമാധാനിപ്പിച്ചു: റാഷിദ് ഇരുപത്തിനാല് മണിക്കൂറും വെള്ളത്തിന്റെ പുറത്താ കുവേ... ഭൂമി പിളര്‍ന്നാല്‍ പോലും ചിലപ്പൊ അവന് മനസ്സിലാവത്തില്ല..
കള്ളുകുടിച്ചു കറങ്ങി നടക്കുന്നവര്‍ അറബികള്‍ക്കിടയിലും ഉണ്ടെന്ന കാര്യം അറിഞ്ഞപ്പോള്‍ എനിക്ക് ആദ്യമായി ഒരാശ്വാസം തോന്നി. എന്നാല്‍ റാഷിദിന്റെ കാര്യം മാത്രം വിശ്വസിക്കാനാവാത്ത ഒരു അത്ഭുതമായി.
കള്ളുകുടിച്ചു കറങ്ങി നടക്കുന്നവര്‍ അറബികള്‍ക്കിടയിലും ഉണ്ടെന്ന കാര്യം അറിഞ്ഞപ്പോള്‍ എനിക്ക് ആദ്യമായി ഒരാശ്വാസം തോന്നി. എന്നാല്‍ റാഷിദിന്റെ കാര്യം മാത്രം വിശ്വസിക്കാനാവാത്ത ഒരു അത്ഭുതമായി.
നാട്ടിലെ കുഞ്ചുവും ശ്രീധരനും ഒക്കെ അങ്ങാടിയിലൂടെ കുടിച്ചു കൂത്താടി പൂരപ്പാട്ടുമായി നടന്നിട്ടും എനിക്ക് അത്ഭുതം തോന്നിയിട്ടില്ല. എന്നാല്‍ സ്പോന്സര് റാഷിദ് എന്നെ അതിശയിപ്പിച്ചുകളഞ്ഞു. അത്ര മാന്യനും സൗമ്യനുമായി മാത്രമേ അയാള്‍ എപ്പോഴും ഞങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ആരെങ്കിലും വെറുതെ ഇരിക്കുന്നത് കണ്ടാല്‍പ്പോലും നിഷ്കളങ്കമായ ഒരു ചിരി മാത്രമെ ആ മുഖത്തുണ്ടാകൂ. ദുര്‍ലഭമായി മാത്രം എന്തെങ്കിലും സംസാരിക്കുന്ന സമാധാനത്തിന്റെ ഒരു വെള്ളരിപ്രാവ്!
വലിയ ടാങ്കറില്‍ പെട്രോളും ഡീസലും കൊണ്ടുവരുന്ന മാത്തുട്ടിച്ചായനൊന്നും സന്ധ്യയായാല്‍ അങ്ങിനെയല്ല. അല്‍പ്പം മിനുങ്ങിയതിന്റെ പ്രസരിപ്പോടെയാണ് പഴങ്കഥകള്‍ വിളമ്പാന്‍ തുടങ്ങുക. കൂടുതല്‍ മിനുങ്ങിയ ചില സന്ധ്യകളില്‍ അയാളുടെ നാവിന്റെ മൂക്കുകയറും പൊട്ടും. മരുഭൂമിയിലെ ക്രഷറികളിലുള്ള കൊറിയക്കാരുടെ വാറ്റുകേന്ദ്രങ്ങള്‍ അയാള്‍ക്കറിയാം. വ്യാഴാഴ്ച്ചകളിലും വെള്ളിയാഴ്ച്ചകളിലും സൈറ്റില്‍ നിന്നും വന്നെത്തുന്ന പീലിപ്പന്സികളില് ചിലര്‍ അതു കൊണ്ടുവന്നു വില്‍ക്കുന്നതും അറിയാം. ചില റൂമുകളില്‍ പതിനായിരക്കണക്കിന് റിയാലിന്റെ ചീട്ടുകളിയും നടക്കുന്നുണ്ട്. ധാരാളം മലയാളികളും അവിടെയൊക്കെ വന്നെത്തുന്നുണ്ട്. കയ്യിലുള്ള കാശെല്ലാം തീര്‍ന്നാല്‍ കഴുത്തിലുള്ള മാലകളും ഒടുവില്‍ ഓടിച്ചുവന്ന വണ്ടിയും ഒക്കെ പണയം വച്ച് കാല്‍നടയായി തിരിച്ചുപോകുന്നവരുണ്ട്. മാത്തുട്ടിച്ചായന്‍ അങ്ങിനെ തുടര്‍ന്നുകൊണ്ടേയിരിക്കും.

രണ്ടുമൂന്നു ദിവസം കൂടുമ്പോഴാണ് ഗാരേജിലെ ബങ്കില്‍ മാത്തുട്ടിച്ചായന്‍ പെട്രോളും ഡീസലും കൊണ്ടുവന്നു നിറക്കുന്നത്. ഒരിക്കല്‍ നിറച്ചുകഴിഞ്ഞാല്‍ ഒരു ആഴ്ച്ചത്തേക്കൊക്കെ തികയുമെങ്കിലും അരാംകോയില്‍ പോയി പെട്രോള്‍ നിറച്ചുവന്നാല് ഓവര്‍ടൈമും ബത്തയും ഒക്കെ കിട്ടുന്നതുകൊണ്ട് ബങ്കില്‍ നിറച്ചുകഴിഞ്ഞു ടാങ്കില്‍ ബാക്കിയുള്ള പെട്രോളും ഡീസലും മരുഭൂമിയില്‍ കൊണ്ടുപോയി ഒഴുക്കിക്കളഞ്ഞാണ് വീണ്ടും നിറക്കാന്‍ പോവുക. ആ ദിവസങ്ങളില്‍ വൈകിയാണ് അയാള്‍ തിരിച്ചെത്തുക. അങ്ങിനെ ഒരു വൈകുന്നേരം പാതിയടഞ്ഞ കണ്ണുകളോടെ മാത്തുട്ടിച്ചായന്‍ വിളിച്ചു പറഞ്ഞു:
എഡാ കൂവെ..സൈറ്റില്‍ ഒരു ആക്സിഡന്റ് ഉണ്ടായി. നമ്മടെ ചാക്കോച്ചന്റെ ദേഹത്ത് സൈഡ് ബൂമില് നിന്നും പൈപ്പ് പൊട്ടി വീണു.. ആള് ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലിലാണ്.
ദൂരെയുള്ള ഏതോ ഒരു ഹോസ്പിറ്റലിന്റെ പേരും ആ നാവിന്തുമ്പില് നിന്നുതിര്‍ന്നു.
അപകടങ്ങളുടെ കഥകള്‍ കേട്ടുകേട്ട് എല്ലാവരില്‍ നിന്നും ഭയവും ഞെട്ടലും ഒക്കെ അകന്നു തുടങ്ങിയ ഒരു കാലമായിരുന്നു അത്. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ക്ക് പുറമെ ഫോര്മാന് ജോര്ജ്ജേട്ടനില് നിന്നും തുടങ്ങി ഒരു ബ്രിട്ടീഷുകാരനും ചില ഉത്തരേന്ത്യക്കാരും രണ്ടുമൂന്നു ഫിലിപ്പന്സികളും ഒരു മിസ്രിയും ഒക്കെ ഈ കാലയളവില്‍ ഞങ്ങള്‍ക്കിടയില്‍ നിന്നും മരിച്ചുപോയിരുന്നു. എങ്കിലും ഒരേ റൂമില്‍ താമസിക്കുന്ന ചാക്കോച്ചന്റെ കാര്യമായപ്പോള്‍ എനിക്കതൊരു വല്ലാത്ത ഞെട്ടലായി. അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ കിടന്ന ചാക്കോച്ചന്റെ വിവരങ്ങള്‍ക്കായി ഞാന്‍ മാത്തുട്ടിച്ചായനെ കാത്തിരുന്നു.
ഒടുവില്‍ ചാക്കോച്ചന് ജീവിതത്തിലേക്ക് തന്നെ തിരിച്ചുവന്നു.

പിന്നെയും ഒരു മാസം ആശുപത്രിയില്‍ കിടന്നതിനു ശേഷം അയാള്‍ ക്യാമ്പിലേക്കും തിരിച്ചു വന്നു. ഒരുപാട് പൊട്ടലുകള്‍ ഉള്ള കാല് മുഴുവന്‍ പ്ലാസ്റ്ററിട്ട് ഊന്നുവടിയില്‍ തൂങ്ങി വന്നിറങ്ങിയ അയാള്‍ മാസങ്ങളോളം ജോലിക്കൊന്നും പോകാന്‍ കഴിയാതെ കഴിയാതെ റൂമില്‍ത്തന്നെ തളക്കപ്പെട്ടു. നാലു മാസത്തിനു ശേഷമാണ് അയാള്‍ക്ക് പുറത്തിറങ്ങി നടക്കാനായത്. അതേവരെ എല്ലാവരും ഊഴമിട്ട് അയാളെ ശുശ്രൂഷിച്ചു. തുടരെത്തുടരെ തന്റെ അമ്മച്ചിക്ക് കത്തുകള്‍ എഴുതുകയായിരുന്നു അക്കാലത്ത് ചാക്കോച്ചന്റെ ഏക വിനോദം.
എക്കാലത്തും മാസത്തില്‍ രണ്ടു കത്തുകളെങ്കിലും ചാക്കോച്ചന് തന്റെ അമ്മച്ചിക്ക് എഴുതും. എന്നാല്‍ ഒരുകാലത്തും ഒരു ഡ്രാഫ്റ്റോ ചെക്കോ അയക്കല്‍ വളരെ അപൂര്‍വ്വമായിരുന്നു. അതൊക്കെ അമ്മച്ചിക്ക് സങ്കടമേ ഉണ്ടാക്കുവെന്നാണ് ചാക്കോച്ചന്റെ പക്ഷം.

തനിക്ക് പറ്റിയ അപകടത്തെക്കുറിച്ചോ തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ ഒന്നും ചാക്കോച്ചന് വീട്ടില്‍ അറിയിച്ചിരുന്നില്ല. അമ്മച്ചിയറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തായിരുന്നു അതെന്ന കാര്യം ക്രമേണ എനിക്കും മനസ്സിലായി. അത്രമേല്‍ അമ്മച്ചിയുടെ അരുമ സന്താനമായിരുന്നു അയാള്‍. ആര്‍ക്കും അസൂയ തോന്നിക്കും വിധം അയാളുടെ വാക്കുകളില്‍ അമ്മച്ചിയോടുള്ള ഇഷ്ടം നിറഞ്ഞു കവിഞ്ഞിരുന്നു.
ധാരാളം ഭൂമിയും തോട്ടങ്ങളും വയലുകളും ഒക്കെയുള്ള വലിയൊരു തറവാട്ടിലെ എട്ട് ആണ്മക്കളില് ഏറ്റവും ഇളയവനായിരുന്നു ചാക്കോച്ചന്. അയാളുടെ സഹോദരന്മാരെല്ലാം നാട്ടിലെ പ്രമാണിമാരായിരുന്നു. അതില്‍ത്തന്നെ ചിലരെല്ലാം ചട്ടമ്പിമാരും. അവരുടെയിടയില്‍ ചാക്കോച്ചന് ഒരു രാജകുമാരനെപ്പോലെ ആയിരുന്നില്ലെങ്കിലല്ലെ അത്ഭുതമുള്ളു.
ചാക്കോച്ചന്റെ വീരചരിതങ്ങള്‍ അയാളെ കാണാന്‍ വരുന്ന കൂട്ടുകാരാണ് വാതോരാതെ പറയുക. പരീത് കുട്ടിയെന്ന അയാളുടെ അയല്ക്കാരന് തൊട്ടടുത്തുള്ള ഒരു താബൂക്ക് കമ്പനിയില്‍ ജോലി ചെയ്തിരുന്നു. മിക്ക ദിവസവും അയാള്‍ ചാക്കോച്ചനെ കാണാന്‍ വരും. അവര്‍ നാട്ടിലെ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ഞാന്‍ ഒരു ശ്രോതാവാകും.

ശമ്പളമൊക്കെ യഥാസമയം കിട്ടിക്കൊണ്ടിരുന്നെങ്കിലും ഇന്‍ഷുറന്‍സിന്റെ പ്രശ്നങ്ങള്‍ കാരണം ചാക്കോച്ചന് നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. തല്ക്കാലം ജോലിയൊന്നും ചെയ്യാനും കഴിയില്ല. ഊന്നുവടിയില്‍ നിന്നും മോചിതനായപ്പോള്‍ കമ്പനി ചാക്കോച്ചനെ ഗാരേജിലേക്ക് പറഞ്ഞു വിട്ടു. അവിടെച്ചെന്ന് അയാള്‍ വെറുതെ ഇരുന്നുകൊടുത്താല്‍ മാത്രം മതി.
എന്നാല്‍ ചാക്കോച്ചനുണ്ടോ വെറുതെയിരിക്കുന്നു!
ഒരു ദിവസം അയാള്‍ ദാമ്മാമില്‍ പോയി വലിയൊരു കളര്ടിവിയും വിസിആറും കുറെ ഹിന്ദി സിനിമയുടെ കാസ്സറ്റുകളും ഒക്കെ വാങ്ങിക്കൊണ്ടു വന്നു. അടുത്തദിവസം മുതല്‍ കാണികളില്‍ നിന്നും ഓരോ റിയാല്‍ വാങ്ങി സന്ധ്യക്ക് ക്യാമ്പിലെ മുറ്റത്ത് സിനിമാപ്രദര്‍ശനവും തുടങ്ങി. വ്യാഴാഴ്ച്ചകളിലും വെള്ളിയാഴ്ച്ചകളിലും വിശാലമായ മുറ്റം നിറഞ്ഞു കവിയുന്ന ആള്‍ക്കൂട്ടം. അവധിദിവസങ്ങളില്‍ ചില റൂമുകളില്‍ പാതിരാപ്പടങ്ങള്‍. അങ്ങിനെ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അയാള്‍ക്ക് ഒന്നിലധികം ടിവിയും വിസിആറും വിപുലമായ വീഡിയോ ശേഖരവും ഒക്കെയായി.
മാസങ്ങള്‍ പിന്നെയും കഴിഞ്ഞപ്പോള്‍ അയാള്‍ കൈയ്യില്‍ വാച്ചും വളയും വിരലില്‍ മോതിരങ്ങളും കഴുത്തില്‍ സ്വര്‍ണ്ണമാലയും ഒക്കെയുള്ള ഒരു ഒന്നാംതരം കുഞ്ഞച്ചായനായി.

(തുടരും)
30 Comments
കഴിഞ്ഞ ഭാഗങ്ങൾ ഞാൻ വായിച്ചിട്ടില്ലെന്നു തോന്നുന്നു. സൗദിയിലെ ജീവിതം മറ്റുളളവയിൽ നിന്നും വ്യത്യസ്ഥമാണ്. എങ്കിലും ആ അറബികളുടെ പെരുമാറ്റവും തികച്ചും വ്യത്യസ്ഥമായി തോന്നുന്നു.
ReplyDeleteകഴിഞ്ഞ ഭാഗങ്ങളും വായിച്ചിട്ട് വരാം.
ആശംസകൾ ....
ആദ്യവായനക്കും അഭിപ്രായത്തിനും ആദ്യമായി നന്ദിയും സന്തോഷവും അറിയിക്കട്ടെ. സൌദിയിലെ അറബികളുടെ പെരുമാറ്റത്തെക്കുറിച്ച് ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ അഞ്ചു വര്‍ഷത്തെ സൌദി ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എന്നെപ്പോലെയുള്ളവര്‍ക്ക്(കമ്പനിയിലെ തൊണ്ണൂറു ശതമാനം പേര്‍ക്കും) ഞങ്ങളുടെ മൂന്നു സ്പോണ്‍സര്‍മാരായി ഒരിക്കല്‍പ്പോലും സംസാരിക്കേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം.. അവര്‍ ഞങ്ങളെ കാണുന്നു എന്ന ധാരണയോടെ ഞങ്ങള്‍ ദൂരെ അവരെ കാണുന്നു എന്നുമാത്രം..
Deleteഓര്‍മ്മയില്‍ മുങ്ങിത്താണ് പെറുക്കിയെടുക്കുന്ന ജീവിതാനുഭവങ്ങളുടെ ഈ കല്ലും കനകവും സൂക്ഷിച്ചു വെക്കേണ്ട പാഠങ്ങള്‍ തന്നെ.അന്നത്തെ പ്രവാസവും ഇന്നത്തെ 'നിതാഖാത്തും'വായിച്ചെടുക്കുമ്പോള്‍ കാണുന്ന അന്തരം സ്വാഭാവികം.ദേശാടനത്തിന്റെ കഥനം കനവും, കനലും, കാനലും ഉള്‍ച്ചേര്‍ന്ന യാഥാര്‍ത്ഥ്യങ്ങള്‍ .....ജീവിതത്തിലെ മറ്റു തുറകളിലും ഇവയെല്ലാം കാണുമെന്നതും മറക്കുന്നില്ല.ഒന്നു സ്വദേശം മറ്റേതു വിദേശം എന്ന വ്യത്യാസം മുഴച്ചു നില്ക്കുക തന്നെ ചെയ്യും.അവിടെ സുഖ -ദു:ഖങ്ങള്‍ പങ്കുവെക്കാന്‍ 'അന്യര്‍'....ഇവിടെ 'സ്വന്ത'ക്കാര് !തുടരുക ,കാത്തിരിക്കുന്നു.
ReplyDeleteമമ്മുക്ക ഇതില്‍ എവിടെയും ഇല്ലല്ലോ ?ആ ഫോട്ടോ എന്തേ...?
ReplyDeleteവിശദമായ വിശകലനം വായിക്കുമ്പോൾ എഴുത്തിനെ സ്നേഹിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന പക്വമായ ജീവിതാനുഭങ്ങൾ അനുഭവിച്ച ഒരു മനസ്സ് കാണാാൻ കഴിയുന്നു.അതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു..പിന്നെ ആ ചിത്രം, ചാക്കോച്ചനെ മമ്മുട്ടിയുടെ ഒരു അച്ചായൻ വേഷത്തിൽ സങ്കൽപ്പിച്ചപ്പോൾ സംഭവിച്ചു പോയതായിരുന്നു.
Deleteആദ്യ ലക്കങ്ങൾ വായിച്ചിട്ട് വരാം.
ReplyDeleteസന്തോഷം ഷാഹിദ്..വീണ്ടും വരിക!
Deleteആയുസ്സിന്റെ പ്രധാന ഭാഗം ഗൾഫിൽ ജീവിച്ചവർക്ക് പിന്നെ ആ ഓർമ്മകൾ മാറില്ലാന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
ReplyDeleteഅനുഭവങ്ങൾ അത്രയ്ക്കുണ്ടെന്ന് ഇക്കയുടെ എഴുത്തിൽ നിന്നും വ്യക്തം.
ഇനിയും വരാം.
സത്യത്തില്‍ ഗള്‍ഫിലെ ഈ ഓര്‍മ്മകള്‍ ഇങ്ങിനെ പങ്കുവക്കാനൊന്നും ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ചാക്കോച്ചന് എന്ന ആ സുഹൃത്ത് നിരന്തരം സ്വപ്നങ്ങളില്‍ മുഖം കാണിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാന്‍ തുടങ്ങിയത്. ചാക്കോച്ചനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം പകര്‍ത്തി ഒന്നോ രണ്ടോ ഭാഗങ്ങളില്‍ ഈ കുറിപ്പ് അവസാനിപ്പിക്കുകയും ചെയ്യും.
Deleteചില എഴുത്തുകൾ വായിക്കുമ്പോൾ അക്കൂടെ സഞ്ചരിയ്ക്കുന്നതായി തോന്നും.അത്തരത്തിലുള്ള ഒരു ബ്ലോഗാണു താങ്കളുടേ.
ReplyDeleteമുഹമ്മദ് മാഷേ, ഏത് വര്‍ഷമായിരുന്നു ദമ്മാമില്‍ എത്തിയത്? മാഷ്ടെ എഴുത്തിലൂടെ പോകുമ്പോള്‍ 1989 ല്‍ ദമ്മാമില്‍ എത്തിപ്പെട്ട എന്റെ അവസ്ഥ ഓര്‍മ്മ വരുന്നു...
ReplyDeleteഞാനും പിറകേ വരുന്നുണ്ട് കേട്ടോ... ഇപ്പോള്‍ മദിരാശിയില്‍ എത്തിയതേയുള്ളൂ... :)
വായനക്ക് നന്ദി.. സന്തോഷം..1980 ല്‍ ആണ് ഞാന്‍ ദമ്മാമില്‍ എത്തിയത് എന്നാണ് ഓര്‍മ്മ..അഞ്ചുവര്‍ഷം ഉണ്ടായിരുന്നു.
Deleteചാക്കോച്ചനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം പകര്‍ത്തി ഒന്നോ രണ്ടോ ഭാഗങ്ങളില്‍ ഈ കുറിപ്പ് അവസാനിപ്പിക്കുകയും ചെയ്യും.
ReplyDeleteഅങ്ങിനെ ചെയ്യരുത് മുഹമ്മെദ് സര്, ഞങ്ങള്‍ക്കു വായിക്കാനായി ഈ അറബിമലയാളം കഥകള്‍ ഇങ്ങനെ തുടരണം.അത്ര ഒഴുക്കോടു കൂടെയാണ് സാര്‍ എഴുതുന്നത്
ഇതുപോലെ വായിക്കാന്‍ സഹൃദയര്‍ ഉണ്ടെന്നറിയുന്നത് തുടരെഴുത്തിന് പ്രചോദനമാകുന്നു...സന്തോഷവും നന്ദിയും അറിയിക്കുന്നു.
Deleteഇക്കാ, എഴുത്ത് ഹൃദ്യം...
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും..
Deleteഞാനും, കഴിഞ്ഞ ഭാഗങ്ങൽ വായിച്ചില്ല. ഏതായാലും ഇനി നോക്കട്ടെ..
ReplyDeleteവളരെ സത്യസന്ധമായി, ലളിതമായി എഴുതിയിരിക്കുന്നു.. ഓരോ പ്രവാസിക്കും എത്ര എത്ര കഥകൾ പറയാനുണ്ടാവും..
ആശംസകളോടെ..
വരവിനും വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവുമുണ്ട്
Deleteവായിച്ചു മോമുക്കാ. നാലിൽ തുടങ്ങി, ഒന്നിലേക്ക് തിരിച്ചുപോയി. പത്തു വർഷം ജീവിതം ഹോമിച്ച ഭൂമി! അതാണെനിക്ക് സൗദി അറേബ്യ! അന്നത്തെ ആ ഓർമകളിലേക്ക് ബലമായി കൊണ്ടുപോയി പല കഥാപാത്രങ്ങളും. ഞാനും എഴുതീട്ടുണ്ട് ഒരു സൗദി അറേബ്യൻ കാണ്ഡം.
ReplyDeleteതുടരുക! തുടരണം!!
പ്രവാസത്തിന്റെ നോവുകള്‍ , തുടരുക , ഇപ്പോഴും പ്രവാസത്തിലായത് കൊണ്ട് ഒട്ടും അതിശയോക്തി തോന്നുന്നില്ല ഒന്നിനും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി.വീണ്ടും എഴുതാന്‍ ഈ വാക്കുകള്‍ പ്രേരണയാകുന്നു.
Deleteപ്രവാസത്തിന്റെ നൊഅമ്പരങ്ങൾ
ReplyDeleteവളരെ ഹൃദ്യമായി പകർത്തി കാട്ടിയിരിക്കുകയാണ് ഭായ് ഇവിടെ കേട്ടൊ
വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും അറിയിക്കട്ടെ..
Deleteകേട്ടറിഞ്ഞതിൽ നിന്നും ഒരുപാടു വ്യത്യസ്തം...........
ReplyDeleteപ്രവാസം,എഴുതാനും, പറയാനുമുള്ള വലിയ വിഷയം. വീണ്ടും തുടരുക.
പ്രവാസം ഓരോരുത്തർക്കും ഓരോ അനുഭവങ്ങളാണു നൽകുക..എഴുതിയാൽ തീരാത്ത അനുഭവങ്ങൾ ഒരുപാട്.. എന്നാൽ എഴുതുവാൻ കഴിയാത്തവ വേറേയും..
ReplyDeleteവായനക്ക് നന്ദി...
പ്രവാസം ഓരോരുത്തർക്കും ഓരോ അനുഭവങ്ങളാണു നൽകുക..എഴുതിയാൽ തീരാത്ത അനുഭവങ്ങൾ ഒരുപാട്.. എന്നാൽ എഴുതുവാൻ കഴിയാത്തവ വേറേയും..
ReplyDeleteവായനക്ക് നന്ദി...
എരിയുന്ന തീയിലും മറക്കാതെ സൂക്ഷിച്ച പലതും....തുടരുക
ReplyDeleteഎരിയുന്ന തീയിലും മറക്കാതെ സൂക്ഷിച്ച പലതും....തുടരുക
ReplyDeleteമനോഹരമായ എഴുത്ത്...
ReplyDeleteപരിചയപ്പെടുത്തുന്ന ഓരോ വ്യക്തിയും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു!
ആശംസകള്‍
പണമുണ്ടാക്കാനുള്ള വിദ്യ അച്ചായനറിയാം
ReplyDeleteനിങ്ങളുടെ അഭിപ്രായം എന്തായാലും..