Menu
കവിതകള്‍
Loading...

കൊത്തിവെക്കപ്പെട്ട ജന്മങ്ങള്‍















രുവീട്ടിയുടെ തടിയിലാണ്
മൂത്താശാരിയുടെ പണി.
കടഞ്ഞു പിടിപ്പിച്ച കൈയും കാലും
കണ്ണുപറ്റുന്ന കൊത്തും പണിയും
നാലുകെട്ടിന്റെ നടുമുറ്റത്തിനൊക്കും
ഊണുമേശയുടെ മുഖവട്ടം.

നടുത്തളത്തില്‍ എടുത്തിട്ടാലതില്‍ 
നഗരത്തിലെ തിരക്കു തുടങ്ങും
പകലും രാത്രിയുമെല്ലാം
പഞ്ചനക്ഷത്രത്തിളക്കം
വിഭവസമൃദ്ധിക്കു നടുവില്‍ 
വിസ്താര ഭയമുള്ള കിടപ്പ്
ഘടികാരസൂചികള്‍ക്കിടയില്‍  
ഗതകാലസ്മരണകളുടെ കിതപ്പ്.

ഊണുമേശയിലെ ഉളിത്തിളക്കത്തില്‍

വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍ 
അടഞ്ഞു കിടക്കുന്ന വാതിലില്‍ മുട്ടി
അയല്‍പ്പക്കത്തുനിന്നയല്‍പ്പക്കത്തേക്ക്
പാതിവെന്തതായാലും വേണ്ടില്ല
പഴങ്കഞ്ഞിയാണെങ്കില്‍ ഇരിക്കും
തൊട്ടുകൂട്ടാനൊരിലയിലിത്തിരി
ഉണക്കച്ചമ്മന്തിയുണ്ടെങ്കില്‍ ചിരിക്കും

ഉടലില്‍ നിന്നും തടിയൂരാനാവാതെ
ആണിക്കാലില്‍ നിന്നാടുമ്പോഴും 
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍   
പട്ടും വളയും കിട്ടിയ ചിരി മാത്രം.


Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

25 comments :

  1. ജീവിത സത്യം. പെരുന്തച്ചന്മാര്‍ അങ്ങനെയാണ്.
    അവര്‍ ഗോപുരങ്ങള്‍ പണിയുന്നു
    തെരുവില്‍ കിടന്നു ഉറങ്ങുന്നു.
    തീന്മേശകള്‍ കൊത്തുന്നു.
    പട്ടിണി അവരെ വിട്ടു പോകുന്നില്ല.
    കൊത്തിക്കഴിഞ്ഞ ദെവീ വിഗ്രഹം അന്യമാകുന്ന പെരുന്തച്ചനെപ്പോലെ.

    ReplyDelete
  2. കവിതയുടെയും ശില്പചാതുരിക്കും ഒരു നൂറു ലൈക്ക്.ആശാരി,കൊല്ലന്‍,തട്ടാന്‍... തുടങ്ങി ഒരുപാട് മുഖങ്ങള്‍ ഇതുപോലെ,
    "ഘടികാരസൂചികള്‍ക്കിടയില്‍
    ഗതകാലസ്മരണകളുടെ കിതപ്പായി"കിടപ്പുണ്ട് പുതുമകളുടെ പരിഷ്കാര ലേബലുകളില്‍-.. ...."പേര് കൊത്തിവെക്കപ്പെട്ട്!
    "ഊണുമേശയിലെ ഉളിത്തിളക്കത്തില്‍
    വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
    നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
    മൂത്താശാരിയുടെ നടവഴികള്‍ ..."
    കാലം മാറ്റുന്ന കോലങ്ങള്‍ !അതോ പെക്കൊലങ്ങളോ?കവിത അതിന്റെ ആശയ ഗരിമയിലും ശില്പ ഭംഗിയിലും വേറിട്ട്ു നില്‍ക്കുന്നു.അഭിനന്ദനങ്ങള്‍ !!

    ReplyDelete
  3. ഒന്നുകൂടി പറയാന്‍ വിട്ടു.ബ്ലോഗും ശീര്‍ഷകങ്ങളും മനോഹരം...

    ReplyDelete
  4. എല്ലാം ചെയ്തുകൊടുത്ത് കണ്ടിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍
    പതിവുപോലെ സുന്ദരമായ വരികള്‍
    പെട്ടെന്ന് നാട്ടിലെ കൊത്തുപണിക്കാരനായ ആശാരിയെ ഓര്‍ത്തു.
    ശ്രദ്ധിക്കപ്പെടുന്ന നല്ലചിത്രവും തലക്കെട്ടും.

    ReplyDelete
  5. കടഞ്ഞു പിടിപ്പിച്ച കൈയും കാലും
    കണ്ണുപറ്റുന്ന കൊത്തും പണിയും......

    ReplyDelete
  6. പണിയറിയാവുന്നവര്‍ എല്ലാരും അങ്ങനെ അണെന്നു വിചരിക്കല്ലെ..
    പണിയറിയാവുന്ന ആശാരിമാരും സന്യാസിമാരും ദരിദ്രനാരായണന്മാരായി
    ജീവിക്കണം എന്നു ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല..

    ReplyDelete
  7. കമ്മാളൻ കണ്ടത് കണ്ണല്ലങ്കിൽ ചുമ്മാടും കെട്ടി ചുമക്കണം........ആശരിമാരെകുറിച്ചുള്ള പഴയ ഒരു ചോല്ലാണ്

    ReplyDelete
  8. നല്ല കവിത.. ഇഷ്ടായി....
    ശുഭാശംസകൾ......

    ReplyDelete
  9. ആശാരിമാരിലെ മൂത്താശാരി..

    ReplyDelete
  10. ആശാരിയുടെ ദുരിതങ്ങല്‍ക്കെല്ലാം കാരണം ആശാരിചിയാ .
    പണ്ട് മയന്‍ ദേവലോകം പണിതു .ആ മായിക ചാതുരിയ്ല്‍ മതിമയങ്ങി ,ലക്ഷ്മിദേവി മയന്‍ അറിയാതെ പിറകെ പോന്നു .
    ആശാരിച്ചി ലക്ഷ്മിയെ ചൂലെടുതോടിച്ചു എന്നാണു കഥ .

    ReplyDelete
  11. നല്ല കവിത.ജീവിതത്തിന്റെ ഉളിപ്പാടുകൾ വീണ മുഖം.സത്യം,തച്ചന്റെ ജീവിതം മുഴുക്കെ കരുകരാപട്ടിണിയെന്നു കണ്ടിട്ടുണ്ട്.

    ReplyDelete
  12. ഇവിടെ ഇത് ആദ്യം ...ബ്ലോഗ്‌ വളരെ മനോഹരം അത് പോലെ ശ്രിഷിടികളും ....ആശംസകള്‍

    ReplyDelete
  13. Moothasariyude jeevitham nirapakittillathathanu kashttapadintethanu.nannayirikkunnu.

    ReplyDelete
  14. മൂത്താശാരി..

    ReplyDelete
  15. ഉടലില്‍ നിന്നും തടിയൂരാനാവാതെ
    ആണിക്കാലില്‍ നിന്നാടുമ്പോഴും
    ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
    പട്ടും വളയും കിട്ടിയ ചിരി മാത്രം.

    നിറം പിടിപ്പിച്ചു, ഉളി തലപ്പ്‌ കൊണ്ട് തടികളുടെ മുഖം മിനുക്കി കൂനി നടക്കുന്ന മൂതാശാരിയുടെ മുഖം എന്നും നിറം മങ്ങിയതായിരുന്നു... കാഴ്ചയില്‍ ഇനിയും മറയാത്ത ഒരു മുഖം വീണ്ടും വെളിച്ചത്തിലേയ്ക്കു വരുന്നു ..
    അക്ഷര ജാലങ്ങല്‍ക്കെന്റെ ആശംസകള്‍ മാഷെ....

    ReplyDelete
  16. ഇരിപ്പിടത്തില്‍ നിന്നാണിവിടെ എത്തിയത്
    അവധിക്കാലത്ത് പോസ്റ്റ് ചെയ്തതായതുകൊണ്ട് എത്താന്‍ കഴിഞ്ഞില്ല

    ReplyDelete
  17. നല്ല കവിതക്കെന്റെ ആശംസകൾ

    ReplyDelete
  18. ഡിസംബറില്‍ നാട്ടില്‍ ആയിരുന്നു. വന്നതും ചെന്നെയിലേക്ക് പോന്നു. തിരക്കുകള്‍ നിമിത്തം ഈ അഴകുറ്റ കവിത കാണാന്‍ വൈകി.

    ഉടലില്‍ നിന്നും തടിയൂരാനാവാതെ
    ആണിക്കാലില്‍ നിന്നാടുമ്പോഴും
    ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
    പട്ടും വളയും കിട്ടിയ ചിരി മാത്രം

    ബൂലോകത്തെ ഈ മൂത്താശാരിയുടെ ഈ പണിയില്‍ പണിക്കുറ്റം തീര്‍ത്തും ഇല്ലെന്നു പറയുന്നതല്ലേ ഉചിതം ... നല്ല കവിത .. ആശംസകള്‍ നാട്ടുകാരാ..


    ReplyDelete
  19. VALLARE NALLA ASAYAM...MANASSIL VARODUNNA ADMAVU...JEEVANULLAPOLLA...KEEP IT UP.

    ReplyDelete
  20. നല്ല ആശയം, അവതരണം. ഉള്ളടക്കം വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഭാവുകങ്ങള്‍.

    ReplyDelete
  21. നല്ല കവിത,പണിക്കുറ്റം ഒട്ടുമില്ല !!

    ReplyDelete
  22. ചിന്തേരിട്ടു മിനുക്കിയ നല്ല കവിതാശിൽപം. ആശാരിക്ക്‌ അഭിനന്ദനങ്ങൾ

    ReplyDelete
  23. കവിത ഇഷ്ടപ്പെട്ടു.
    ഉള്ളില്‍ കൊത്തിവെയ്ക്കും വരികള്‍,...
    ആശംസകള്‍

    ReplyDelete
  24. പുതിയ പോസ്റ്റുകളൊന്നുമില്ലേ മൂത്താശാരീ... :)

    ReplyDelete


Powered by Blogger.