Menu
കവിതകള്‍
Loading...

അമ്മയുടെ വീട്













ച്ഛന്‍ വെളിച്ചപ്പെട്ടു വന്നു
ഒരു പാടു മുട്ടിയപ്പോഴാണ്
അതിഥിയേപ്പോലെയമ്മ 
വാതില്‍പ്പഴുതില്‍ നിന്നു വായ്‌തുറന്നത്.

അതെ! 
സംശയിച്ചതിന്‍റെ ഇരട്ടിയെങ്കിലും
അതിന്‍റെ ജാലകക്കാഴ്ച്ചകളിലുണ്ട്.

ഉറക്കച്ചടവില്‍ ചുമച്ചു തുപ്പിയാലും
പകലുരുട്ടിക്കാണിക്കുന്ന
പച്ചപിടിപ്പിച്ച മുറ്റം.
അഴുക്കും വിഴുപ്പും അകത്തു കത്തിച്ചു
നുണക്കുഴികളില്‍ കിടന്നു
പുകയുന്ന പുത്തനടുക്കള.

മനസ്സു തിളച്ചു തൂവിയപ്പോള്‍ 
ഇരുട്ടില്‍ കിടന്നു ചട്ടിയും 
കലവുമെന്നമ്മ സമാധാനിച്ചിരിക്കും.
പിന്നെ, 
ഉള്ളതില്‍ നിന്നൊരുപിടിയെടുത്തുണ്ട്
അമ്മിക്കും അലക്കുകല്ലിനുമിടയില്‍ 
അടങ്ങിയൊതുങ്ങിയിരുന്നിട്ടുണ്ടാവും.

ഒറ്റക്കല്ലെന്നു വരുത്താന്‍ 

എത്തിനോക്കിയിരിക്കണം,
അമ്മ..അമ്മായി..അച്ഛമ്മ..
അമ്മൂമ്മയെന്നൊക്കെ..
എന്നും ഒന്നിച്ചു കഴിഞ്ഞ ഏതാനും വാക്കുകള്‍ .
മാടിനേപ്പോലെ നടക്കുമ്പോഴും 
മക്കളേയെന്നു ചുണ്ടില്‍ 
മനസ്സിന്‍റെയൊരു വിളിയുണ്ടായിരിക്കണം.

ഒടുവില്‍ ,
സഹന സങ്കടങ്ങളുടെ 
സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ 
അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്.



Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

20 comments :

  1. മക്കളേയെന്നു ചുണ്ടില്‍
    മനസ്സിന്‍റെയൊരു വിളിയുണ്ടായിരിക്കണം.

    ഗ്രേറ്റ്

    ReplyDelete
  2. അമ്മയെന്ന മഹാസത്യത്തിന്‍റെ വിവിധ ഭാവങ്ങള്‍ വരച്ചു കാട്ടുന്ന കവിത, അജിത്‌ സാര്‍ പറഞ്ഞപോലെ 'ദ ഗ്രേറ്റ്'.അവസാനത്തെ ആ നാല് വരികള്‍ വല്ലാത്തൊരു വിതുമ്പല്‍ പോലെ ...(അതോ സഹന സങ്കടങ്ങളുടെ 'കടലിരമ്പം' പോലെയോ ...)

    ReplyDelete
  3. ഇപ്പോഴും എന്നും നല്‍കുന്നത് ഹൃദ്യമായ ലളിതമായ വരികള്‍ .
    ആശംസകള്‍

    ReplyDelete
  4. അതെ!
    സംശയിച്ചതിന്‍റെ ഇരട്ടിയെങ്കിലും
    അതിന്‍റെ ജാലകക്കാഴ്ച്ചകളിലുണ്ട്.

    അളക്കാന്‍ കഴിയാത്തത്ര....

    ReplyDelete
  5. നന്നായിരിക്കുന്നു... ആശംസകള്‍..

    ReplyDelete
  6. അമ്മയെന്നാല്‍ സഹനം. നന്നായിരിക്കുന്നു സുഹൃത്തേ.

    ReplyDelete
  7. നന്നായിരിക്കുന്നു.. കവിതയെന്ന പേരില്‍ എണ്റ്റേതടക്കമുള്ളവാരുടെ ബ്ളോഗുകളില്‍ കാണുന്ന കൂട്ടെഴുത്തുകളൊക്കെ വായിച്ചതിണ്റ്റെ ശേഷം, മുങ്ങിക്കുള്ളിച്ചു ശുദ്ധമാവാന്‍ തീര്‍ത്ഥം പോലൊരു കവിത.. അതും അമ്മയുടെ ഭാവാന്തങ്ങളെ കുറിച്ച്‌.. അജിത്‌ സാര്‍ പറഞ്ഞ പോലെ ഞാനും ഒരു ഗ്രേറ്റ്‌ എന്നു പറയട്ടെ..

    ReplyDelete
  8. Athmakkalkku Shesham...!

    Manoharam, Ashamsakal...!!!

    ReplyDelete
  9. ആറങ്ങോട്ട് ജി മനസ്സ് നിറയെ വിളമ്പുന്നു,ബ്ളോഗെഴുത്തിന് ഇത് വസന്തകാലം...

    ReplyDelete
  10. ഒടുവില്‍ ,
    സഹന സങ്കടങ്ങളുടെ
    സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
    മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ
    അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്...

    മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന വാക്കുകള്‍... വരികള്‍ ഒത്തിരി ഇഷ്ടായി... ആശംസകള്‍...

    ReplyDelete
  11. അഴുക്കും വിഴുപ്പും അകത്തു കത്തിച്ചു
    നുണക്കുഴികളില്‍ കിടന്നു
    പുകയുന്ന പുത്തനടുക്കള.
    അർത്ഥ്സമ്പുഷ്ടമായ വരികൾ. ആശംസകൾ

    ReplyDelete
  12. ഒടുവില്‍ ,
    സഹന സങ്കടങ്ങളുടെ
    സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
    മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ
    അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്.


    അതിമനോഹരമായിരിക്കുന്നു, സുഹൃത്തേ.

    ReplyDelete

  13. മാടിനേപ്പോലെ നടക്കുമ്പോഴും
    മക്കളേയെന്നു ചുണ്ടില്‍
    മനസ്സിന്‍റെയൊരു വിളിയുണ്ടായിരിക്കണം.
    ശക്തമായ കവിത..
    മൂര്‍ച്ചയുള്ള വാക്കുകള്‍ ..
    ഇഷ്ടം...... ആശംസ ......

    ReplyDelete
  14. സഹന സങ്കടങ്ങളുടെ
    സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
    മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ
    അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്.

    ഒരുപാട് ബഹുമാനം തോന്നണു ഈ വരികളോട്..

    ReplyDelete
  15. അച്ഛനെ ധ്യാനിച്ചുവരുതുന്ന അമ്മ ..
    അമ്മയെ ധ്യാനിച്ച്‌ ധ്യാനിച്ച് അച്ഛന്‍...
    ഓരോ വീടും ..വൃദ്ധാവസ്ഥയുടെ ..നൊമ്പര മുദ്രകളായി ..
    ഞാനും ..നീയും ..അവനും ..അവളും ...
    വ്യസനങ്ങളുടെ നൈരന്ദര്യ മാകുന്നു .

    ReplyDelete
  16. നല്ല വരികൾ ചിന്തിക്കും തോറും അർഥതലങ്ങൾ മാറുന്നു........

    ReplyDelete
  17. ആശംസകള്‍..ശക്തമായ കവിത..മൂര്‍ച്ചയുള്ള വാക്കുകള്‍ ..

    ReplyDelete
  18. ഈ കണ്ടിരുന്നില്ല.
    ഇപ്പോള്‍ അവസരം കിട്ടിയതില്‍ സന്തോഷം.
    ഉള്ളില്‍ തട്ടുന്ന വരികള്‍ മാഷെ.
    ആശംസകള്‍

    ReplyDelete
  19. ഈ കവിത കണ്ടിരുന്നില്ല എന്നാണ് വേണ്ടത്.കവിത എന്നത് വിട്ടുപോയി.

    ReplyDelete


Powered by Blogger.