മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
02Jul - 2014
ആജീവനാന്തം
ടോക് ടൈം വാറന്റിയുള്ള
ബാറ്ററി ലൈഫ്.
ഒരു ഒഎസിലും
തളച്ചിടാൻ കഴിയാതെ
ഒരപൂർവ്വ ജീവിതത്തിന്റെ
ശരവേഗം.
ഉള്ളടക്കങ്ങളിലെ ദുരിതക്കടലിൽ
സഹന പർവ്വതങ്ങളുടെ
ശവദാഹം നടന്നാലും
ഉൾപ്പോറൽ വീഴാത്ത
പിക്സൽ ഡിസ്പ്ളേ.
വലം കൈയ്യിലുള്ള വടി കുത്തി
ഇടം കൈയ്യാൽ ചുമട് താങ്ങി
കാതുകേൾക്കാത്ത പ്രാർത്ഥനകൾ
കാതങ്ങൾ മുറിച്ചു കടക്കുന്നു.
പാതകളും പാളങ്ങളും
പരിസരം മറന്ന്
ഒരു കൂപ്പുകൈയൊടെ
മാറി നിൽക്കും.
മരണവണ്ടികളുടെ മഹാവേഗം
മറ്റൊരായുസ്സിന്‍റെ
ദുരിത പാളത്തിലേക്ക്
വാക്കുകൾ തുപ്പി വഴിമാറും.
ജനറേഷന്‍ ഗ്യാപ്പുകളില്ലാത്ത ചിരിയുമായി
കുഞ്ഞുകുട്ടികള്‍ കൂകിപ്പായും.
മനസ്സ് ഓഫ് മൂഡിലായാലും
മനുഷ്യരില്ലാത്ത ലോകവുമായി
കുഞ്ഞമ്മക്ക് അരക്കിറുക്കിന്റെ
ക്ളൌഡ് കമ്പ്യൂട്ടിംഗ് കണക്ഷൻ.
തിരക്കുപിടിക്കുന്ന നേരങ്ങളിൽ
ദൈവങ്ങൾ മാറി വിളിക്കും.
പരിധിവിട്ടു കഴിയുമ്പോൾ
കണ്ണിലൊരു കടലിരമ്പം.
നനഞ്ഞ വിഴുപ്പുകൾ
കുടഞ്ഞു വിരിക്കുമ്പോൾ
കറുത്ത പകലെല്ലാം
വെളുക്കും.
വെളുത്ത പകലെല്ലാം
കറുക്കും വരെ
കുഞ്ഞമ്മക്ക്
അലക്കും ഉണക്കും.
വെളുത്ത പകലെല്ലാം കറുക്കും വരെ
ReplyDeleteകുഞ്ഞമ്മക്ക് അലക്കും ഉണക്കും.
കവിത ഇഷ്ടപ്പെട്ടു.
ഈ കവിതയെ വല്ലാതെ സ്നേഹിച്ചുപോവുന്നു.....
ReplyDeleteഗഹനമായ ഭാവതലം - നാടോടിത്തനിമയും, ആധുനികജീവിത സമസ്യകളും ഇഴ കോർത്ത സവിശേഷമായ കാവ്യബിംബങ്ങൾ - കൂടുതൽ വിശാലമായ വായനാസമൂഹത്തെ ആവശ്യപ്പെടുന്ന കവിത
കവിത വായിച്ചിട്ടതിശയിക്കുന്നു.
ReplyDeleteഎത്ര സുന്ദരമായാണ് വാക്കുകളുടെ ഈ അടുക്കിവെക്കല്‍.!
പ്രദീപ് മാഷ് പറയുംപോലെ ഇത് കൂടുതല്‍ പേരിലേക്ക് എത്തട്ടെ... ആശംസകള്‍.
കുഞ്ഞമ്മ വിത്ത് പെന്റിയെം ഫോർ ചിപ്പ് !!
ReplyDeleteഅതി മനോഹരമായ കവിത.
ശുഭാശം സകൾ....
പ്രദീപ് മാഷ് പറഞ്ഞതു പോലെ 'കൂടുതൽ വിശാലമായ വായനാസമൂഹത്തെ ആവശ്യപ്പെടുന്ന കവിത..’ ആശംസകൾ...
ReplyDeleteരചന മനോഹരം!
ReplyDeleteആശംസകള്‍
വെളുത്ത പകലെല്ലാം കറുക്കും വരെ കുഞ്ഞമ്മ........!
ReplyDeleteഇഷ്ടപ്പെട്ടു. ആശംസകള്‍.
ReplyDeleteപാതകളും പാളങ്ങളും പരിസരം മറന്ന്
ReplyDeleteഒരു കൂപ്പുകൈയോടെ നിൽക്കും...!!
വരികൾ ഇഷ്ടപ്പെട്ടു.
പടച്ചോനേ .. എഴുത്തിന്റെ ശക്തി, സൌന്ദര്യം എല്ലാം അടങ്ങിയത് . അഭിനന്ദനങ്ങൾ
ReplyDeleteഉള്ളിലെ കറയും കരിയുമെല്ലാം
ReplyDeleteഅതിന്റെ കരയിലലക്കുമ്പോൾ
കണ്ണീരുകൊണ്ട് കുഞ്ഞമ്മ കുളിക്കും.
നനഞ്ഞ വിഴുപ്പുകൾ കുടഞ്ഞു വിരിക്കുമ്പോൾ
കറുത്ത പകലും വെളുക്കും.
കുറെയേറെ കുഞ്ഞമ്മമാരുടെ ഒരു പ്രതിനിധി..
ReplyDeleteകിണ്ണന്‍ എഴുത്ത് :)
പ്രാര്‍ഥനാ നിര്‍ഭരം.
ReplyDeleteജനറെഷന്‍ ഗ്യാപ് ഇല്ലാതെ വിളങ്ങുന്ന വാക്കുകള്‍.
കാലം മാറി, കഥ മാറി, കാലാവസ്ഥ ഒപ്പം മാറി
ReplyDeleteവാക്കുകൾ എത്ര മനോഹരമായി അലക്കി
ReplyDeleteഒരു കവിതയായി ഇസ്തിരി ഇട്ടിരിക്കുന്നു
വെളുത്ത പകലെല്ലാം കറുക്കും വരെ
ReplyDeleteകുഞ്ഞമ്മക്ക് അലക്കും ഉണക്കും.
Beatifully said.
നോട്ടം says:
ReplyDeleteനനഞ്ഞ വിഴുപ്പുകൾ കുടഞ്ഞു വിരിക്കുമ്പോൾ
കറുത്ത പകലും വെളുക്കും.....
കവിത ഇഷ്ടപ്പെട്ടു.
ഞാനെന്‍റെ പഴയ പല്ലവി ആവര്‍ത്തിക്കട്ടെ --------അറിഞ്ഞില്ല ,കേട്ടില്ല ,ഈ കവിതയും !
ReplyDeleteഎന്താ പറയാ ഞാന്‍ പ്രിയ കവേ ....പുതുമയും പഴമയും ഹൃദ്യ ബിംബങ്ങലാക്കി ആവിഷ്ക്കരിച്ച ഈ കവിത എത്ര വര്‍ണിച്ചാലും എനിക്കു മതി വരില്ല.ഇനിയുമെന്താണ് ഞാന്‍ സത്യമായും വരച്ചിടേണ്ടത് !അസൂയ തോന്നുന്നു ട്ടോ -പെരുത്ത് !!!! ഞാന്‍ ഈ കവിതയും നമ്മുടെ social media -കളില്‍ പരത്തി പരിചയപ്പെടുത്തുകയാണ് -താങ്കളുടെ മൗനാനുവാദത്തോടെ...
__________________പിന്നെ ബ്ലോഗിനെ കുറിച്ചും രണ്ടു വാക്ക് പരയാതെങ്ങിനെ ?എനിക്കും ഇതു പോലെ ഒന്ന് നിര്‍മ്മിച്ചു തരുമോ ?പണച്ചെലവുണ്ടെങ്കില്‍ പ്രശ്നമാക്കേണ്ട.ഞാന്‍ കുറേ ശ്രമിച്ചു ...പറ്റുന്നില്ല .എന്താണ് വേണ്ടതെന്നു പറഞ്ഞു തന്നാലും മതി ....അല്ലാഹു ഈ വിശുദ്ധ നാളുകളില്‍ നമ്മെ അനുഗ്രഹിക്കട്ടെ !
ഇഷ്ടപ്പെട്ടു, മാഷേ
ReplyDeleteആറ്റികുറുക്കിയ വരികള്‍ ,, കാണാന്‍ വൈകി .
ReplyDeleteഅത്ഭുതത്തോടെ വരികൾ വായിച്ചു. വായിച്ചു കഴിഞ്ഞിട്ടും അത്ഭുതം വിട്ടൊഴിയുന്നില്ല. ഈ വരികൾ സമ്മാനിച്ചതിന് നന്ദി, ഒപ്പം കാണാൻ വൈകിയതിന് മാപ്പും !!
ReplyDeleteമണ്ണാത്തിക്കുഞ്ഞമ്മ എനിക്കൊരു ബാല്യകാല ഓർമ്മയാണു...നാടിനെ അലക്കിവെളുപ്പിച്ചും, പേറെടുത്തും കടന്നുപോയ ഒരു ജന്മം..ന്യൂ-ജനറേഷൻ അറിയാതെ പോകുന്ന ചിത്രങ്ങൾ...ഒരു പക്ഷേ ഞാനും അവരുടെ കൈകളിലൂടെയായിരിക്കാം ഈ ലോകം കണ്ടീട്ടുണ്ടാവുക...
ReplyDelete