അടയാളങ്ങള്‍
20Nov - 2013
കലപ്പ കൈക്കോട്ട് പിക്കാസ്സ്
മഴു കോടാലി മടവാള്‍
ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ
ആയുസ്സും അദ്ധ്വാനവും.
അന്നന്നത്തെ അന്നത്തിനായി
മണ്ണില്‍ ആജീവനാന്തം
അധ്വാനിക്കാന്‍ വിധിക്കപ്പെട്ടതിനാല്‍
അടിമകളുടെ ആത്മാവുകളെല്ലാം
അവയില്‍ ആവാഹിക്കപ്പെട്ടു.
മണ്ണില്‍ ഉഴുതുമ്പോഴും
മരങ്ങളില്‍ നെയ്യുമ്പോഴും അവ
അധികാരികളും പോരാളികളും.
വിശന്നുവലയുമ്പോള്‍ വിപ്ലവകാരി
ആത്മരക്ഷാര്‍ത്ഥം ആയുധമായി
മോക്ഷപ്രാപ്തിക്കായി രക്തസാക്ഷി.
അരിവാളും കറിക്കത്തിയും
അടക്കവെട്ടിയും ചിരവയും പോലെ
കാരിരുമ്പിന്റെ കരുത്തില്ലാത്തവയില്‍
കാഞ്ഞിരപ്പിടിയുടെ കയ്പ്പുണ്ടാകും.
കതിരും പതിരും തിരഞ്ഞ്
കിനാവും കണ്ണീരും കൊയ്ത്
വല്ല മുക്കിലൊ മൂലയിലൊ തുരുമ്പിക്കും.
കല്ലിലുരച്ചാലും തിയ്യില്‍ പഴുത്താലും
കടല്‍ നാക്കുകളുടെ നിലവിളികളെല്ലാം
ഒരു കരലാളനത്തില്‍ ഒതുക്കും.
മുളംതണ്ട് കൊണ്ടാണെങ്കിലും
മുറം വട്ടി കൊട്ട പനമ്പ് തുടങ്ങിയ
ആകൃതികളിലുള്ളതിലെല്ലാം
മുള്ളും മുനയുമില്ലാതുണ്ടായിരുന്നു
സര്‍വ്വം സഹന സന്നദ്ധമായ
ഒരതിജീവന സന്ദേശം.
പറ നാഴി ഇടങ്ങഴി പത്തായം
കിണ്ടി കോളാമ്പി ചെല്ലം..
ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
അകത്തും പുറത്തുമുള്ള അടയാളങ്ങള്‍
മുളംതണ്ട് കൊണ്ടാണെങ്കിലും
ReplyDeleteമുറം വട്ടി കൊട്ട പനമ്പ് തുടങ്ങിയ
ആകൃതികളിലുള്ളതിലെല്ലാം
മുള്ളും മുനയുമില്ലാതുണ്ടായിരുന്നു
സര്‍വ്വം സഹന സന്നദ്ധമായ
ഒരതിജീവന സന്ദേശം.
Great!
വളരെ സൂക്ഷ്മമായി നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ
ReplyDeleteഒരു അടിസ്ഥാന കവിത അത് അടിവാരത്തോളം നീളുന്നു ആകാശത്തോളം ഉയരുന്നു മനോഹരമായി ആഖ്യാനം
ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
ReplyDeleteഅകത്തും പുറത്തുമുള്ള അടയാളങ്ങള്‍
good.
വായിച്ചു. ആസ്വദിച്ചു - കവിതകളെ കൂടുതൽ വിലയിരുത്താൻ അറിയില്ല
ReplyDeleteഅര്‍ത്ഥമുള്ള കവിത.
ReplyDeleteമുഴക്കവും,തിളക്കവും,മൂര്‍ച്ചയുമുള്ള വരികള്‍
നന്നായിരിക്കുന്നു മാഷേ.
ആശംസകള്‍
Pazhamayude adayalangal...
ReplyDeleteആകൃതിയിലും പ്രകൃതിയിലും ഒതുങ്ങാതെ കവിത!
ReplyDeleteആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
ReplyDeleteഅകത്തും പുറത്തുമുള്ള അടയാളങ്ങള്‍
മനോഹരമായി.
അടിയറ വെക്കാത്ത അടയാളങ്ങൾ കൊണ്ട് സമ്പന്നമാണീ കവിത …
ReplyDeleteനല്ല വരികൾ...
മിക്ക കാർഷിക ഉപകരണങ്ങളും ഇല്ലാതായി. മുളയുടെ അലകുകൊണ്ട് ഉണ്ടാക്കുന്ന മുറത്തിന്നു പകരം പ്ലാസ്റ്റിക്കിൻറേത്. വെറ്റില ചെല്ലവും ചുണ്ണാമ്പുപാത്രവും ഇന്നത്തെ തലമുറ കണ്ടിട്ടുണ്ടാവില്ല. കവിത വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഇക്കാ നന്നായി
ReplyDeleteഏറെക്കാലത്തിനു ശേഷം വന്നപ്പോൾ സ്വന്തം ഇടത്ത് വന്ന പോലെ, കവിത ഇഷ്ടമായി.
ReplyDeleteകവിതയുടെ ലിങ്ക് ഇപ്പോഴാണ് കണ്ണില്‍ പെടുന്നത് .പഴയ 'പ്രതാപകാല'ത്തിന്‍റെ തനത് മുദ്രകള്‍ കൊണ്ട് സമ്പന്നമായ കവിത ആരിലും മതിപ്പുളവാക്കും.നന്നായി ഈ ശ്രമം .പുതുമ കൈവിടാത്ത പഴമകള്‍ ഇന്നത്തെ തലമുറകള്‍ ആസ്വദിച്ചു പഠിക്കട്ടെ!അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ....
ReplyDeleteഅടയാളങ്ങളിൽ ജീവിതം, പ്രത്യയ ശാസ്ത്രം,
ReplyDeleteആണും പെണ്ണും, തത്വചിന്ത.. അടയാളങ്ങൾ സുലഭം..
കതിരും പതിരും തിരഞ്ഞ്
ReplyDeleteകിനാവും കണ്ണീരും കൊയ്ത്
വല്ല മുക്കിലൊ മൂലയിലൊ തുരുമ്പിക്കും.
കല്ലിലുരച്ചാലും തിയ്യില്‍ പഴുത്താലും
കടല്‍ നാക്കുകളുടെ നിലവിളികളെല്ലാം
ഒരു കരലാളനത്തില്‍ ഒതുക്കും.
പണ്ടിത്തരം സാധനങ്ങളൊക്കെ പ്രചാരത്തിണ്ടായിരുന്നുവെന്ന് പറഞ്ഞു കൊടുക്കേണ്ട ഒരവസ്ഥയല്ലെ ഇന്ന്. ഇന്നത്തെ തലമുറ കൊടുവാൾ, വളഞ്ഞ കത്തി, S കത്തി, സ്റ്റീൽ ബോംബ് എന്നിങ്ങനെ അവർ ഇങ്ങോട്ടു പറഞ്ഞു തരും..
ReplyDeleteനല്ല കവിത...
ReplyDeleteജീവിതാടയാളങ്ങൾ
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ...
അടയാളങ്ങൾ ..ജീവിതമുദ്രകൾ ..നാട്ടോർമകൾ..വീട്ടുവിചാരങ്ങൾ ..
ReplyDeleteഉൽനോട്ടങ്ങൾ .........കവിത
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ReplyDeleteഅര്‍ത്ഥമുള്ള വരികള്‍ .
ReplyDeleteഅടയാളങ്ങൾ മാഞ്ഞുപോകുമ്പോൾ കവിത മാത്രം കാത്തിരിക്കും
ReplyDelete