![]() |
ഒരിക്കല്‍
നിറഞ്ഞു കിടന്നിരുന്നു
ഈ വഴികളിലെല്ലാം
സ്നേഹത്തിന്റെ മണല്‍ത്തരികള്‍
പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു
അതിന്റെ അതിര്‍വേലികളില്‍
മനസ്സില്‍ മുള്ളുകള്‍ ഒന്നും കാണില്ല,
മരങ്ങളിലും മനുഷ്യരിലും
കടന്നു പോകുമ്പോള്‍
ഒന്നു തലോടാതിരിക്കില്ല
ചിരിയും ചില്ലകളും.
ഉണങ്ങിയ മരങ്ങള്‍ക്കിപ്പോള്‍
ഒരപരിചിതന്റെ മുഖം
കൊതിച്ച ചില്ലകളിലൊന്നും
കൂടു കെട്ടാന്‍ കഴിയാതെ
പറന്നകന്നു പോയ കിളികളുടെ
ചിറകടികളില് മുറിയുന്ന
പുലരിയുടെ നിശ്ശബ്ദത.
എത്ര പൂമ്പാറ്റകളാണ് പോയ
ഉഷ,സ്സായന്തനങ്ങളില്‍
വര്‍ണ്ണചലനങ്ങളായത്..
എന്തൊക്കെ നിഴലുകളാണ്
പൂനിലാവിനെ
പുല്‍പ്പായ വിരിച്ചുറക്കിയത്.
ചിതല് പിടിച്ച പത്തായത്തില്
തിരഞ്ഞാല്‍ എലി തിന്നാത്ത
ഒരു വിത്തെങ്കിലും ബാക്കിയുണ്ടാകും
ഈ മണ്ണില്‍ കിടക്കട്ടെ
ഇത്തിരി സ്വപ്നങ്ങളെങ്കിലും
ഈ പാഴ്മണ്ണില്‍ മുളക്കട്ടെ.
3 Comments
nannayi.ninavil nnilavayi peythu
ReplyDeleteഇത്തിരി സ്വപ്നങ്ങള്‍ ..
ReplyDeleteനല്ല ഭാവന.
സ്വപ്നങ്ങളും ഭാവനയും കൈകോര്‍ക്കുമ്പോള്‍ കവിത വിരിയുന്നു - നിഴലുകള്‍ ഉള്‍ക്കൊണ്ട നിലാവുപോലെ - നിലാവിന്റെ സൌന്ദര്യം പോലെ.
ചിതല് പിടിച്ച പത്തായത്തില്
ReplyDeleteതിരഞ്ഞാല്‍ എലി തിന്നാത്ത
ഒരു വിത്തെങ്കിലും ബാക്കിയുണ്ടാകും
ഈ മണ്ണില്‍ കിടക്കട്ടെ
ഇത്തിരി സ്വപ്നങ്ങളെങ്കിലും
ഈ പാഴ്മണ്ണില്‍ മുളക്കട്ടെ.
നിങ്ങളുടെ അഭിപ്രായം എന്തായാലും..